728-pixel-x-90-2-learn
728-pixel-x-90
<< >>

കൽപ്പന ലജ്മി (1954 – 2018) അന്തരിച്ചു

മുംബൈ: പ്രശസ്ത സംവിധായിക കൽപ്പന ലജ്മി (1954 – 2018) അന്തരിച്ചു.64 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ധിരുബാനി അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം.ശകതമായ സ്ത്രീ കഥാ പത്രങ്ങളിലൂടെ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖ സ്ത്രീ സംവിധായിക എന്ന നിലയിൽ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയയായ കൽപ്പന ലാജ്മിയുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്.1978ൽ ഡി ജി മൂവി പയനീർ എന്ന ഡോക്യൂമെന്ററി സംവിധായികയായി ചലച്ചിത്ര ജീവിതം ആരംഭിച്ച കൽപ്പന വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബനഗലിന്റെ സഹായിയായിരുന്നു1986 ൽ സ്വന്തമായി നിർമ്മാണവും എഴുത്തും സംവിധാനവും നിർവ്വഹിച്ച ഏക് പാൽ എന്ന ചിത്രത്തിലൂടെയാണ് തന്‍റെ ചലച്ചിത്ര സപര്യയ്ക്ക് കല്‍പ്പന തുടക്കം കുറിച്ചത്.തുടർന്ന് ലോഹിത്, കിനാരേ, രുദാലി, ദർമ്മിയാൻ, ദമൻ, ക്യോൻ,ചിങ്കാരി തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രബലയായ സ്ത്രീപക്ഷ സിനിമ സംവിധായികയായി മാറി. 2006 ൽ പുറത്തിറങ്ങിയ സുസ്മിത സെന്നും മിഥുൻ ചക്രവർത്തിയും അഭിനയിച്ച ചിങ്കാരിയാണ് അവസാന സിനിമ.നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1993 ൽ ഡിംപിൾ കപാഡിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇന്ത്യയ്ക്കകത്തും വിദേശത്തും നേടിക്കൊടുത്ത രൂദാലിയിലൂടെയാണ് കല്‍പ്പന രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.കൽപ്പന ലജ്മിയുടെ “രുദാലി ” ഓസ്കാർ അവാർഡിന് ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. അസ്സാമിന്റെ കവിയും നാടോടി സംഗീതജ്ഞനുമായ ഭൂപൻ ഹസാരികയുടെ സംഗീതവും ഗുൽസാറിന്റെ രചനയും ലതാ മങ്കേഷ്കറിന്റെ സ്വരവും സംഗീത സാന്ദ്രമാക്കിയ രുദാലിയിലെ അനശ്വര ഗാനങ്ങൾ ഇന്ത്യയിലെങ്ങും ശ്രദ്ധേയമായിരുന്നു.

SHIJU INDIANEWS MOVIE DESK

Leave a Reply