728-pixel-x-90-2-learn
728-pixel-x-90
<< >>

കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വിജയം

ബെംഗളൂരു: കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് നാല് സീറ്റുകളില്‍ മികച്ച വിജയം. രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി  വിജയിച്ചത്. 2014ൽ ബി എസ് യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ശിവമൊഗ്ഗയില്‍ 47000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചത്.

വർഷങ്ങളായി ബിജെപി നിലനിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം.റെ‍‍ഡ്ഡി സഹോദരൻമാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. 1999ൽ സോണിയ ഗാന്ധിയാണ് ബെല്ലാരിയിൽ നിന്ന് ജയിച്ച  അവസാന കോൺഗ്രസ് സ്ഥാനാർത്ഥി. മാണ്ഡ്യ ലോക്സഭാ സീറ്റിൽ മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജെഡിഎസ് വിജയിച്ചു. രാമനഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ ആറും സ്വന്തമാക്കിയിരിക്കുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയിൽ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

INDIANEWS24 BENGALURU DESK

 

Leave a Reply