jio 800x100
jio 800x100
728-pixel-x-90
<< >>

കൗതുകമുണര്‍ത്തിയ പാര്‍ലമെന്റിലെ വെള്ളംകുടി

ന്യൂഡല്‍ഹി:എ എ പി എംപി. ഭഗത് മന്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെ തൊണ്ടയിടറി.വയ്യാതെ വന്നപ്പോള്‍ വെള്ളം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം കേന്ദ്രത്തിനെതിരെയുള്ള ആക്രോശം വീണ്ടും തുടര്‍ന്നു.

ബുധനാഴ്ച്ച ലോക്‌സഭയില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോഴായിരുന്നു കൗതുകകരമായ കാഴ്ച്ചകള്‍ അരങ്ങേറിയത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സി ബി ഐ പരിശോധിച്ച സംഭവത്തിനെ ചൊല്ലിയാണ് ഭഗത് മന്‍ പ്രതിഷേധമുയര്‍ത്തിയത്.രൂക്ഷ വിമര്‍ശനത്തിനിടെ എം പിയുടെ ശബ്ദമിടറി.ഇടറിയ ശബ്ദത്തിലും പ്രസംഗം നിര്‍ത്തിയില്ല.കൈകൊണ്ട് വെള്ളം വേണമെന്ന് ആംഗ്യം കാട്ടി.ഇതു കണ്ടപാടെ പ്രധാനമന്ത്രി മോദി തന്റെ പക്കലുണ്ടായിരുന്ന വെള്ളം നീട്ടി നല്‍കി.വാങ്ങി കുടിച്ച് ആശ്വാസവാനായ ശേഷം മന്‍ വീണ്ടും വിമര്‍ശിക്കാന്‍ തുടങ്ങി.

INDIANEWS24.COM NEWDELHI

Leave a Reply