അജ്മാന്:വീട്ടില്‍ വെറുതെയിരുന്നു മുഷിയുന്ന വീട്ടമ്മമാര്‍ക്കായി സ്കൂള്‍ മുറ്റത്ത് ആരംഭിച്ച ജൈവകൃഷി കൗതുകമുണര്‍ത്തുന്നു.കേരളത്തിലല്ല ഗള്‍ഫ് നാട്ടിലെ അജ്മാനില്‍ ഹാബിറ്റാറ്റ് സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ത്ഥികളുടെ അമ്മമാരെ ലക്ഷ്യമിട്ട് പദ്ധതി ആരംഭിച്ചത്.രണ്ട് തവണ വിളവെടുപ്പ് നടത്തിയ കൃഷിയിടത്തിലെ പരിചരണങ്ങള്‍ ജോലിക്കപ്പുറം വലിയൊരു ആനന്ദം പകരുന്ന പ്രവൃത്തിയാണെന്ന് ഓരോ വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു.
ഹാബിറ്റാറ്റ് സ്കൂളിലെ നാനൂറോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുത്ത 20 അമ്മമാരാണ് സ്കൂള്‍ മുറ്റത്ത് വിത്തിറക്കാനെത്തിയത്.ക്യാബേജ്,തക്കാളി,വെണ്ടയ്ക്ക,പടവലം,പീച്ചിങ്ങ,മുളക്,കുമ്പളം,കോളിഫഌര്‍,വഴുതന തുടങ്ങിയവയുടെ വിത്തുകളാണ് ഇവിടെ വിളയിക്കുന്നത്.സ്കൂളിലെ ഗ്രീന്‍ ഹൌസില്‍ മുളപ്പിചെടുക്കുന്ന വിത്തുകള്‍ മദേഴ്സ് കോര്‍ണറില്‍ നട്ടു വെള്ളവും വളവും നല്‍കിയാണ് വിളവിന് പാകമാക്കുന്നത്.വീട്ടിലെ ജോലികള്‍ ചെയ്തു തീര്‍ക്കുന്ന നേരത്താണ് വീട്ടമ്മമാര്‍ സ്കൂള്‍ മുററത്തെത്തുന്നത്.കൃഷികാര്യങ്ങള്‍ക്കായി സ്കൂളിലെ സുഖിത ടീച്ചറില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ നവംബറിലാണ് കൃഷി ആരംഭിച്ചത്.ഇതിനോടകം രണ്ട് തവണ വിളവെടുത്തതായി തലശ്ശേരിയില്‍ നിന്നുള്ള ഷീമ രാജേഷ് പറയുന്നു.തിരുവല്ല സ്വദേശിനി മഞ്ജുവിന് സ്വന്തം ഫഌറ്റില്‍ കൃഷി നടത്താനുള്ള സൗകര്യമില്ലാത്തതില്‍ വലിയ നിരാശയിലായിരുന്നു.കൃഷിയില്‍ വലിയ താല്പര്യമുള്ള ഈ വീട്ടമ്മ ഹാബിറ്റാറ്റ് സ്കൂള്‍ എംഡി. ഷംസു സമാനുള്ള നന്ദി എത്ര പറഞ്ഞാലും തീരുന്നില്ല.വിളവെടുക്കുന്ന വിഭവങ്ങള്‍ സമാഹരിച്ച് സ്കൂളിലെ രക്ഷിതാക്കള്‍ക്ക് തന്നെ ലഭ്യമാക്കും. മാര്‍ക്കറ്റിനെ അപേക്ഷിച്ച് വില കൂടുതലായിരുന്നിട്ടും ആളുകള്‍ ആവേശത്തോടെയാണ് വിളവുകള്‍ വാങ്ങുന്നതെന്ന് വില്‍പ്പന നടത്തുന്ന മുക്കം സ്വദേശി ഇത്താലുക്ക് സാക്ഷ്യപ്പെടുത്തുന്നു.മറുനാട്ടിലാണെങ്കിലും ഒരവസരം കിട്ടിയപ്പോള്‍ സ്വന്തം നാടിനെപോല കണ്ട് മണ്ണറിഞ്ഞ് പണിയെടുക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ സന്തോഷകാഴ്ച്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
SALIM NOOR INDIANEWS24.COM