jio 800x100
jio 800x100
728-pixel-x-90
<< >>

ക്ഷയരോഗം: സ്കാര്‍ബറോ സ്കൂള്‍ നിരീക്ഷണത്തില്‍

ടൊറന്റോ: ഒരാള്‍ക്ക് ക്ഷയരോഗബാധ സ്ഥിരീകരിച്ചതോടെ കാനഡയിലെ ഒരു സ്കാര്‍ബറോ സ്കൂള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കെന്നഡി റോഡ്‌ – മക്നിക്കോള്‍ അവന്യുവിലുള്ള മേരി വാര്‍ഡ്‌ സെക്കണ്ടറി കാതോലിക് സ്കൂളിലാണ് ഒരാള്‍ക്ക്‌ രോഗബാധ കണ്ടെത്തിയത്. രോഗി വിദ്യാര്‍ഥിയാണോ ജീവനക്കരനാണോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, രോഗി വീട്ടില്‍ സുഖംപ്രാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.
ശുചീകരിച്ച ശേഷം സ്കൂള്‍ വെള്ളിയാഴ്ച പതിവുപോലെ പ്രവര്‍ത്തിച്ചു. രോഗിയുമായി അടുത്ത് ഇടപഴകാത്തവര്‍ക്ക് തെല്ലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത് ഇടപഴകിയ ഇരുപതോളം പേരെ പരിശോധനകള്‍ക്ക് വിധേയമാക്കും.

Leave a Reply