728-pixel-x-90-2-learn
728-pixel-x-90
<< >>

ക്വാറി കൈക്കൂലി:എ ഡി ജി പിക്കും ഐജിക്കുമെതിരായ മൊഴിയെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

കൊല്ലം:ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എ ഡി ജി പി. ആര്‍ ശ്രീലേഖ,ഐ ജി. മനോജ് മനോജ് എബ്രഹാം എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസില്‍ ആരോപണ വിധേയനായ മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ നല്‍കിയ മൊഴിയില്‍ ഇരുവര്‍ക്കുമെതിരെ പരാമര്‍ശമുണ്ടായതിനെ കുറിച്ചാണ് അന്വേഷിക്കുക.ക്രൈംബ്രാഞ്ച് മേധാവി എസ് അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

പൂട്ടിയ ക്വാറി തുറന്നു കൊടുക്കാന്‍ ശ്രീലേഖയും മനോജ് എബ്രഹാമും നിര്‍ദ്ദേശിച്ചിരുന്നതായാണ് രാഹുല്‍ ആര്‍ നായര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.രാഹുലിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയും ഒന്നാംപ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.പത്തനംത്തിട്ടയിലെ ക്വാറിയുടമയില്‍ നിന്ന് രാഹുല്‍ 17 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കഴിഞ്ഞദിവസം ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

INDIANEWS24 KOLLAM

Leave a Reply