728-pixel-x-90-2-learn
728-pixel-x-90
<< >>

ക്ലിയർ ട്രയാഡ് പട്ടികയില്‍ അമേരിക്ക,റഷ്യ,ഫ്രാൻസ്, യുകെ, ചൈന എന്നിവര്‍ക്കൊപ്പം ഇന്ത്യയും

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് കരയിൽ നിന്നും ആകാശത്തു നിന്നും കടലിൽ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യക്ക് സ്വന്തമായി. കടലിൽ എവിടെ നിന്നും ആണവശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ തൊടുക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിഹന്ത് സേനയുടെ ഭാഗമായാതോടെയാണ് ഇന്ത്യ ഈ നിർണ്ണായക ശേഷി കൈവരിച്ചത് എന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്‍ അറിയിച്ചു.ആണവായുധ  അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് വിജയകരമായി പട്രോളിംഗ് പൂർത്തിയാക്കി.കടലിൽ നിരീക്ഷണസംവിധാനങ്ങളുടെ കണ്ണിൽ പെടാതെ ഒളിച്ചിരുന്ന് മിസൈൽ തൊടുക്കാൻ അരിഹന്തിനാവും. ശത്രു രാജ്യങ്ങളുടെ തീരത്തിനടുത്തെത്തി മിസൈൽ തൊടുക്കാം എന്ന പ്രത്യേകതയുമുണ്ട്. 2015ൽ ഇതേ സംവിധാനം പരീക്ഷിച്ച ചൈനയ്ക്കും ഇന്ത്യ മറുപടി നല്‍കുകയാണ്.ശത്രുക്കളിൽ നിന്ന് 130 കോടി ജനങ്ങളെ സംരക്ഷിക്കാനുള്ള നിർണ്ണായക ശേഷി ഇന്ത്യയ്ക്ക് സ്വന്തമായെന്നു പ്ര ധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ആണവായുധ ശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ അരിഹന്തിൽ നിന്ന് തൊടുക്കാനാവും. അമേരിക്ക, റഷ്യ, ഫ്രാൻസ്, യുകെ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും എത്തിയത്.

INDIANEWS24 NEW DELHI DESK

Leave a Reply