728-pixel-x-90-2-learn
728-pixel-x-90
<< >>

ക്ലിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം  നടക്കുന്നതിനു മുന്നോടിയായി ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ ക്ലിഫ് ഹൗസ് ഉപരോധം പിന്‍വലിക്കുവാനുള്ള  തീരുമാനം എടുത്തുവെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

സോളാര്‍ കേസിന്‍റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടുന്ന സമരവും പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധം തുടരാനാണ് പുതിയ തീരുമാനം. എന്നാല്‍ നിയമസഭ സ്തംഭിപ്പിക്കുകയോ സമ്മേളനം തടസ്സപ്പെടുത്തുകയോ ചെയ്യില്ല. നിയമസഭയില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് തീരുമാനമെന്നും വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സ്ഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സോളാര്‍ സമരങ്ങള്‍ സി പി എം പിന്‍വലിക്കുന്നതെന്നറിയുന്നു. മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാനും പിണറായി വിജയന്‍റെ കേരള യാത്ര വന്‍ വിജയമാക്കുന്നതിന് പാര്‍ട്ടി ഘടകങ്ങളെ സജ്ജരാക്കുന്നതിന് ഏറെ സമയം ആവശ്യമുള്ളതിനാലും തല്‍ക്കാലം സോളാര്‍ സമരങ്ങള്‍ക്ക് അവധി കൊടുക്കാനാണ് സി പി എം നേതൃത്വം ആലോചിക്കുന്നത്. ചുരുങ്ങിയത് 16 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് സാധ്യതയുണ്ടെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു16 മുതല്‍ 18 വരെ സീറ്റുകളില്‍ വിജയിച്ചാല്‍ കേന്ദ്രത്തില്‍ ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുവാന്‍ ഇടതു പക്ഷത്തിനു കഴിയും എന്നും സി പി എം വിലയിരുത്തുന്നു.ഏകദേശം 40 മുതല്‍ 45 വരെ സീറ്റുകളില്‍ ഇടതുപക്ഷത്തിന് വിജയിക്കുവാനാകും എന്ന കണക്കു കൂട്ടല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ ആശ്രയിച്ചിരിക്കുകയാണ് . ഏതായാലും ഉമ്മന്‍ചാണ്ടിക്കു  ആശ്വാസകരമാണ് എല്‍ ഡി എഫിന്‍റെ  തീരുമാനം.

INDIANEWS24 TVM

Leave a Reply