കൊച്ചി:സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നമ്പറില്‍ നിന്നും സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി ഫോണ്‍ വിളികളുണ്ടായതിന്റെ രേഖകള്‍ ഹാജരാക്കി.സോളാര്‍ കേസ് അന്വേഷണ കമ്മീഷന് മുമ്പാകെ ഫോണ്‍ വിളികളുടെ രേഖകള്‍ അഭിഭാഷകന് മുഖേനയാണ് ഹാജരാക്കിയിരിക്കുന്നത്.ക്ലിഫ് ഹൗസിലെ രണ്ട് നമ്പറുകളില്‍ നിന്നും സരിതയെ വിളിച്ചതായി പറയുന്നുണ്ട്.നിരന്തരം ഫോണ്‍ ചെയ്തത് കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനുമായി 1500ലേറെ പ്രാവശ്യം വിളിച്ചതായി പറയുന്നു.
പ്രമുഖ നേതാക്കളുമായി ഫോണില്‍ സംസാരിച്ചതിന്റെ മുഴുവന്‍ രേഖകളും ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.ആര്യാടന് മുഹമ്മദുമായി 80 തവണ സംസാരിച്ചതായി പറയുന്നു.മുന്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാലുമായി അമ്പതിലേറെ തവണ ഫോണില്‍ സംസാരിച്ചു.ബെന്നി ബെഹന്നാനുമായി എട്ട് തവണ,മന്ത്രി എ പി അനില്‍കുമാറുമായും അമ്പതിലേറെ തവണ വിളിച്ചു.പി സി വിഷ്ണുനാഥ് എം എല്‍ എയുമായി ഫോണില്‍ സംസാരിച്ചത് 183 തവണയാണ്.മുന്‍ മന്ത്രി മോന്‍സ് ജോസഫ്,ഹൈബി ഈഡന് എം എല്‍ എ എന്നിവരുമായും നിരന്തരം സംസാരിച്ചിട്ടുണ്ട്.എ പി അബ്ദുള്ളക്കുട്ടിയെ മൂന്ന് തവണ നേരില്‍ കണ്ടിട്ടുണ്ട്.
ഫോണ്‍ രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍ കൂടാതെ പ്രമുഖ നേതാക്കന്മാരെ കണ്ടതിന്റെ വിശദാംശങ്ങള്‍ കൂടി സരിത കമ്മിഷനില്‍ ഇന്ന് മൊഴി നല്‍കിയിട്ടുണ്ട്.ടി സിദ്ദീഖിനെ നേരിട്ട് പരിചയമുണ്ട്.മുമ്പൊരിക്കല്‍ ഡല്‍ഹിയില്‍ വച്ച് അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രിയെ കാണുന്നതിന് അപ്പോയിന്റ്മെന്റ് എടുക്കാന്‍ സഹായിച്ചത് രമേശ് ചെന്നിത്തലയാണെന്ന് പറഞ്ഞു.ജോസ് കെ മാണിയുമായി അഞ്ച് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.മന്ത്രി കെ സി ജോസഫിനെ രണ്ട് തവണ കണ്ടിട്ടുണ്ട്.ടീം സോളാറിന്റെ എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്തത് ജോസഫായിരുന്നുവെന്നും അവര്‍ മൊഴിനല്‍കി.കൂടാതെ മന്ത്രി കെ പി മോഹനന്റെ ഫോണില്‍ എട്ട് തവണയും എം ഐ ഷാനവാസിന്റെ ഫോണില്‍ നാല് തവണയും വിളിച്ചിരുന്നതായി സരിത പറഞ്ഞു.
INDIANEWS24.COM Kochi