728-pixel-x-90-2-learn
728-pixel-x-90
<< >>

ക്ലിഫ്ഹൗസ് റോഡിലെ സഞ്ചാര തടസ്സം:പ്രതിക്ഷേധവുമായി നാട്ടുകാര്‍

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ ക്ലിഫ്ഹൗസ് ഉപരോധം ചെറുക്കാന്‍ സ്ഥലത്തെ റോഡ് ഗതാഗതം പോലീസ് പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നതിനെതിരെ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു.ബാരിക്കേഡ് ഉപയോഗിച്ചു കെട്ടിയടച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേയാണ് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തെത്തിയത്.

ക്ലിഫ് ഹൗസിന് പുറകിലെ റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതിഷേധവുമായി എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

സമരം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സഞ്ചാരസ്വാത്ര്രന്ത്യം നിഷേധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും  റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വഴി പൂര്‍ണമായി കെട്ടിയടയ്ക്കില്ലെന്നു പോലീസും കാറുള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്കു കടന്നുപോകാന്‍ വഴി നല്‍കുമെന്ന്  ഇടതുമുന്നണി നേതാക്കളും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

Leave a Reply