jio 800x100
jio 800x100
728-pixel-x-90
<< >>

ക്ലച്ച് പിടിക്കാതെ കഞ്ചാവ് പാനീയം

ഓട്ടവ: കഞ്ചാവിന്‍റെ സത്ത് ചേര്‍ത്ത പാനീയം കാനഡയില്‍ ക്ലച്ച് പിടിക്കുന്നില്ല. ഉല്‍പാദനത്തിലും വിതരണത്തിലുമുള്ള വെല്ലുവിളികള്‍ കാരണം ഈ മേഖലയില്‍ മുതല്‍മുടക്കാന്‍ സംരംഭകര്‍ മടിച്ചുനില്‍ക്കുന്നതാണ് കാരണം. കഞ്ചാവ് പാനീയം നിര്‍മിക്കാനും നിര്‍ദിഷ്ട കനാബീസ് സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും ചുരുക്കം ചില കമ്പനികളുടെ ഉല്‍പന്നം മാത്രമാണ് ഇതുവരെ വിപണിയിലെത്തിയത്.
കഴിക്കുകയോ കുടിക്കുകയോ ഇലക്ട്രോണിക് സിഗരറ്റുകള്‍ പോലെ പോലെ ഉപയോഗിക്കുകയോ ചെയ്യാവുന്ന കഞ്ചാവ് ഉല്‍പന്നങ്ങള്‍ക്ക് ഈ വര്‍ഷം ജനുവരി മുതലാണ് കാനഡയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉല്‍പാദന- വിതരണ അനുമതി കിട്ടിയത്. എന്നാല്‍, കൂടിയ ഉല്‍പാദനച്ചെലവ്, ചുരുങ്ങിയ കാലാവധി, റെഫ്രിജെറേറ്ററുകളും ഡിസ്പ്ലേ ഷെല്‍ഫുകളും ഇല്ലാത്ത സ്റ്റോറുകള്‍ തുടങ്ങിയവയാണ് കഞ്ചാവ്പാനീയ നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. രുചിയും ‘ഗുണനിലവാരവും’ നിലനിര്‍ത്തുക, പൂര്‍ണ ലഹരി കിട്ടാനുള്ള നീണ്ട സമയം എന്നിവയും വെല്ലുവിളിയാണ്.
എന്നാല്‍, പ്രതിസന്ധി താല്‍ക്കാലികമാണെന്നാണ് നിലവില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ പറയുന്നത്. കഞ്ചാവ് പാനീയത്തിന് ആവശ്യക്കാര്‍ ഏറെയാണ്‌. ഉല്‍പാദനച്ചെലവ്‌ കുറയ്ക്കുകയും ലഭ്യത ഉറപ്പുവരുത്തുകയും ചെയ്താല്‍ ഇത് വിപണി കീഴടക്കും. അതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Leave a Reply