728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രോയിഡോണ്‍ കടക്കെണിയില്‍ :

ലണ്ടന്‍ :യുകെയിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക കടങ്ങള്‍ ഉള്ള പ്രദേശം മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ക്രോയിഡോണ്‍ ആണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ .യുകെയില്‍ കടബാധ്യതകള്‍ നേരിടുന്നവരെക്കുറിച്ച് പഠനം നടത്താനും ആവശ്യമായ ഉപദേശ സഹായങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ആണ് ക്രോയിഡോണിലെ ജനങ്ങള്‍ അനുഭവിക്കുന്ന തീരാദുരിതത്തെ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

40,ooo ആളുകള്‍ അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന Debt-management സ്ഥാപനത്തെ കഴിഞ്ഞ ഒരു വര്‍ഷം മാത്രം സമീപിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ .സഹായം അഭ്യര്‍ത്ഥിച്ച്  ഈ സ്ഥാപനത്തില്‍ എത്തിയവരുടെ മേല്‍വിലാസവും പോസ്റ്റ്‌ കോഡും വിശകലനം നടത്തിയാണ് പ്രവാസികളുടെ കേന്ദ്രമായി അറിയപ്പെടുന്ന ക്രോയിഡോണ്‍ കടങ്ങളില്‍ ഏറ്റുവും മുന്നില്‍ ആണ് എന്ന് തെളിഞ്ഞത്.

2011ല്‍ സാമൂഹ്യ വിരുദ്ധരായ യുവാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കാലപവും കൊള്ളയും ക്രോയിഡോണിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ നടന്ന അക്രമങ്ങള്‍ ഇടത്തരക്കാരായ വ്യവസായികളെ ഈ പ്രദേശത്ത് നിന്നും മാറിപ്പോകാന്‍ പ്രേരിപ്പിച്ചു.Nestle,Allianze Global പോലെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ പോലും ക്രോയിഡോണില്‍ നിന്നും ഗാറ്റ്വിക്കിലേക്ക് മാറുന്നതിനെ കുറിച്ച് ഗൌരവമായി ആലോചിച്ചിരുന്നു.

കവന്‍ട്രി,നോര്‍ത്ത് ആംപ്റ്റ്ണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ debt management സ്ഥാപനത്തെ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.കവന്‍ട്രി എന്ന സ്ഥലവും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ്.

രാജ്യത്തെ ജനങ്ങളുടെ ശരാശരി കണക്ക് പ്രകാരം ഒരാള്‍ക്ക്  83,465 പൌണ്ട് എന്നതാണ്.യു കെ യുടെ സമ്പദ് വ്യവസ്ഥ intensive care ല്‍ നിന്നും രക്ഷപെട്ട് കരുത്ത് പ്രാപിച്ചു എങ്കിലും രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക ദുരിതത്തില്‍ നിന്നും കര കയറുവാന്‍ ഇനിയും സമയം എടുക്കും എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന് Pay-Plan-Director ശ്രീ ജയിസണ്‍ ഈവിസ് മാധ്യമങ്ങളോട് പറഞ്ഞു.2.5മില്യണ്‍ ആളുകള്‍ യുകെയില്‍ തൊഴില്‍ രഹിതരായിട്ടുണ്ട്.2007 ന് ശേഷം രാജ്യം നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി ആണ് ഇത്ര വലിയ പ്രഹരം തൊഴില്‍ മേഖലയില്‍ നേരിടേണ്ടി വന്നത്.

കടക്കെണിയില്‍ പെട്ട് പോയ ആദ്യ പത്ത് സ്ഥലങ്ങള്‍ തഴെ പറയുന്ന മുറക്കാണ്:

1. Croydon

2. Coventry

3. Nottingham

4. Taunton

5. Redhill

6. Nuneaton

7. Grantham

8. Northampton

9. Brighton

10. Arnold

 

Leave a Reply