728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രൊയേഷ്യന്‍ നായകൻ ലൂക്കാ മോ‍ഡ്രിച്ച്,ഫ്രഞ്ച് യുവതാരം കിലിയൻ എംബാപെ,ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്‍,ബല്‍ജിയം ഗോള്‍ കീപ്പര്‍ തിബോ കുർട്ടോ എന്നിവര്‍ക്ക് ലോകകപ്പ് പുരസ്കാരങ്ങള്‍

മോസ്കോ: ക്രൊയേഷ്യന്‍ നായകൻ ലൂക്കാ മോ‍ഡ്രിച്ച് റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടി.ആരും തന്നെ സാദ്ധ്യതകള്‍ കല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോ‍ഡ്രിച്ചിനെ 2018 ലോകകപ്പിലെ മികച്ച താരമാക്കിയത്.അതെ സമയം  ഫ്രഞ്ച് താരം കിലിയൻ എംബാപെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. നാലു ഗോളുകളാണ്ന പത്തൊൻപതുകാരനായ എംബാപേയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടി.ക്വാർട്ടറിൽ ബ്രസീലിനെതിരെ ഉൾപ്പെടെ തിബോ നടത്തിയ ഗംഭീര സേവുകള്‍  മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ബൽജിയത്തിന്റെ തിബോ കുർട്ടോയ്ക്ക് നേടിക്കൊടുത്തു.hari kayne courtoise

INDIANEWS24 SPORTS DESK

Leave a Reply