728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രെഡിറ്റ്‌ കാര്‍ഡ്‌ പലിശനിരക്ക് താല്‍ക്കാലികമായി കുറയ്ക്കാം

ഓട്ടവ: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പലിശനിരക്ക് താല്‍ക്കാലികമായി കുറയ്ക്കാന്‍ കാനഡയിലെ ആറു പ്രധാന ബാങ്കുകള്‍ തീരുമാനിച്ചു. കുറഞ്ഞ തിരിച്ചടവിന് രണ്ട് മുതല്‍ ആറു മാസംവരെ അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനനഷ്ടം സംഭവിച്ച, തെരഞ്ഞടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.
നിലവില്‍ 20 ശതമാനത്തോളമാണ് ബാങ്കുകള്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ പലിശ ഈടാക്കുന്നത്. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് പലിശനിരക്ക് താല്‍ക്കാലികമായി 10.99 ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് ബിഎംഒ, നോവാ സ്കോഷ്യ ബാങ്കുകള്‍ അറിയിച്ചു. ടിഡി, ആര്‍ബിസി, നാഷണല്‍ ബാങ്ക്, സിഐബിസി എന്നിവയും സമാനമായ ഇളവുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടോ എന്നറിയാന്‍ ഉപഭോക്താക്കള്‍ ബാങ്കുകളെ സമീപിക്കണം.

Leave a Reply