728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രൂഡോയില്‍ വില കുറഞ്ഞത് പെട്രോളിലും പ്രതിഫലിച്ചേക്കും

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ വില ഗണ്യമായി കുറയാന്‍ സാധ്യത.അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില വലിയതോതില്‍ കുറഞ്ഞതാണ് പെട്രോള്‍ വില കുറയാനുള്ള സാധ്യത തെളിയുന്നത്. കഴിഞ്ഞ ദിവസം ക്രൂഡോയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന് തീരുമാനമെടുത്തതാണ് അന്താരാഷ്ട്ര തലത്തില്‍ വിലയിടിയാന്‍ കാരണം.

വില പിടിച്ചുനിര്‍ത്താനായി ക്രൂഡോയില്‍ ഉല്‍പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഒപെക് രാജ്യങ്ങള്‍ യോഗം ചേര്‍ന്നിരുന്നു.യോഗത്തിലുയര്‍ന്ന തീരുമാനത്തെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 76 ഡോളറില്‍ നിന്നും 72 ഡോളറിലേക്കെത്തിയത് മണിക്കൂറുകള്‍ കൊണ്ടാണ്.ഈ പ്രവണത വരുംദിവസങ്ങളിലേക്കും തടരുമെന്നാണ് കണക്കാക്കുന്നത്.ക്രൂഡോയിലിന് അന്താരാഷ്ട്ര തലത്തില്‍ ബാരലിന് 60 ഡോളറില്‍ വരെ എത്തിയേക്കും.ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍ വില ഗണ്യമായി കുറയാന്‍ സാധ്യതയേറുന്നത്‌.

പെട്രോളിന് 67.50 രൂപയാണ് നിലവില്‍ കേരളത്തിലെ വില.ഡീസലിന്റേത് 57 രൂപയും.ക്രൂഡോയില്‍ വില കുറഞ്ഞതു വഴി രാജ്യത്തിന്റെ വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വന്‍തോതില്‍ കുറയും. പെട്രോള്‍, ഡീസല്‍ വിലകുറയുന്നത് പൊതുവില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും നാണ്യപ്പെരുപ്പതോത് കുറയ്ക്കുകയും ചെയ്യും.

INDIANEWS24 NEWDELHI

Leave a Reply