jio 800x100
jio 800x100
728-pixel-x-90
<< >>

ക്രിസ് ഗെയിലിന്റെ ഗംഭീര പ്രകടനം തുണച്ചില്ല,സ്റ്റോക്സിന്റെയും സഞ്ജുവിന്റേയും ചിറകിലേറി റോയൽസിനു തകർപ്പൻ വിജയം

അബുദാബി::യൂണിവേഴ്‌സ് ബോസ് “ക്രിസ് ഗെയ്‌ലിന്റെ അതി ഗംഭീര ഇന്നിംഗ്‌സിനെ നിഷ്പ്രഭമാക്കിരാജസ്ഥാൻ റോയൽസ്  കിങ്‌സ്‌ ഇലവൻ പഞ്ചാബിനെ തകർത്തു.തുടർച്ചയായ അഞ്ചു വിജയങ്ങൾ നേടിയ കിങ്‌സ് ഇലവന്റെ വിജയകുതിപ്പിനാണ് റോയൽസ് തടയിട്ടത്.തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടെത്തിയ പഞ്ചാബിനെ രാജസ്ഥാൻ ഏഴ്‌ വിക്കറ്റിനാണു തകർത്തത് .ഈ തകർപ്പൻ വിജയത്തോടെ പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തിൽ സ്റ്റീവ്‌ സ്‌മിത്തിന്റെ രാജസ്‌ഥാൻ റോയൽസും സജീവമായി.ഇതോടെ പഞ്ചാബ്‌, രാജസ്ഥാൻ, കൊൽക്കത്ത എന്നീ ടീമുകൾക്ക് തുല്യ പോയിന്റുകളായി,13 മത്സരങ്ങളിൽ ഈ ടീമുകൾ  12 പോയിന്റ്  നേടിയെങ്കിലും മികച്ച റൺ റേറ്റിന്റെ ബലത്തിൽ കിങ്‌സ് ഇലവൻ നാലാം സ്‌ഥാനം നിലനിർത്തി.ben-stokes-samson-

നേരത്തേ ഗെയ്‌ൽ എട്ട്‌‌ സിക്‌സറും ആറ്‌ ബൗണ്ടറിയും പറത്തിക്കൊണ്ട് . ട്വന്റി–-20 ക്രിക്കറ്റിൽ 1000 സിക്‌സറടിക്കുന്ന ആദ്യകളിക്കാരനെന്ന നേട്ടവും ഗെയ്‌ൽ സ്വന്തമാക്കി.ക്രിസ്‌ ഗെയ്‌ലിന്റെ (63 പന്തിൽ 99) തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ്‌ കുറിച്ച 186 റൺ വിജയലക്ഷ്യത്തിലേക്ക്‌ അനായാസമായിരുന്നു രാജസ്ഥാന്റെ ബാറ്റിങ്‌. ബെൻ സ്‌റ്റോക്‌സ്‌ (26 പന്തിൽ 50), റോബിൻ ഉത്തപ്പ (23 പന്തിൽ 30), സഞ്ജു സാംസൺ (25 പന്തിൽ 48) എന്നിവരെല്ലാം മികച്ചുനിന്നു.മികച്ച ഫോമിൽ ബാറ്റ് ചെയ്ത സഞ്ജു അപ്രതീക്ഷിതമായി റൺ ഔട്ടാകുകയായിരുന്നു.സഞ്ജു മൂന്നു സിക്സർ നേടി.സ്‌മിത്തും (31*), ബട്‌ലറും (22*) നേടി കേവലം 17.3 ഓവറിൽ നിർണ്ണായക വിജയം വരുതിയിലാക്കി.മികച്ച ആൾറൌണ്ട് പ്രകടനം കാഴ്ച വെച്ച ബെൻ സ്റ്റോക്‌സാണ് മാൻ ഓഫ് ദി മാച്ച്.ക്രിസ് ഗെയ്ൽ  ഗെയിം ചേഞ്ചർ  പുരസ്കാരവും ഏറ്റവും കൂടുതൽ സിക്സറുകൾക്കുള്ള അവാർഡും സ്വന്തമാക്കി.

ഇന്ന് പരാജയപ്പെട്ടിരുന്നുവെങ്കിൽ രാജസ്‌ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ ഒരു പക്ഷെ അവസാനിക്കുമായിരുന്നു.ഇപ്പോഴത്തെ അവസ്‌ഥയിൽ പ്ലേ ഓഫിൽ കടന്ന മുംബൈ ഇന്ത്യൻസും പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സും ഒഴികെയുള്ള ടീമുകളെല്ലാം പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ്.ഇന്ന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനായി ബംഗളൂരും ഡൽഹിയും പോരാട്ടത്തിനിറങ്ങുകയാണ്.

INDIANEWS24 SPORTS DESK 

Leave a Reply