728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും

ലിസ്ബണ്‍: ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ മാസം ബ്രസീലില്‍ ആരംഭിക്കുന്ന ലോകകപ്പ് നഷ്ടമായേക്കും. ഇടതുകാലിലെ ഞരമ്പിന് ഏറ്റ പരിക്ക് ഭേദമാകാത്തതാണ് കാരണം.

16ന് ഗ്രൂപ്പ് ജിയില്‍ ജര്‍മനിക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യമത്സരം. നിലവില്‍ അമേരിക്കയില്‍ അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം. അമേരിക്ക, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ലോകഫുട്ബോളറായ റൊണാള്‍ഡോ കഴിഞ്ഞ മാസം റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ശനിയാഴ്ച ഗ്രീസിനെതിരെയുള്ള പോര്‍ച്ചുഗലിന്റെ തയ്യാറെടുപ്പ് മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു.

Leave a Reply