jio 800x100
jio 800x100
728-pixel-x-90
<< >>

ക്രിസ്മസിന് പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല

പാലക്കാട്: ഈ ക്രിസ്മസ് കാലം പുതിയ മലയാള സിനിമകളില്ലാത്തതാകും.പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച നടന്ന ചര്‍ച്ച പരാചയപ്പെട്ടതോടെയാണ് ക്രിസ്മസ് റിലീസുകള്‍ നിര്‍ത്തിവെക്കാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

തിയേറ്ററുടമകള്‍ ഈടാക്കേണ്ട വിഹിതത്തെചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ നേരിട്ടിടപെടാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തിയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മ്മാതാക്കളുമായി അനുരഞ്ജന ചര്‍ച്ച നിശ്ചയിച്ചിരുന്നു.പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.വിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ഉടമകള്‍ കൈക്കൊണ്ടത്.പ്രശ്‌നത്തെ കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും തിയേറ്റര്‍ ഉടമകള്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ക്രിസ്മസിന് പുതിയ ചിത്രങ്ങല്‍ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചത്.

INDIANEWS24.COM Palakkad

Leave a Reply