728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിസ്ത്മസ് കൂടുതല്‍ ആത്മ-ഹര്‍ഷമാക്കാനൊരുങ്ങി ‘ആത്മ’ 

ബെല്‍ഫാസ്റ്റ് :ഈ വര്‍ഷത്തെ കൃസ്ത്മസ് ആഘോഷങ്ങള്‍ കൂടുതല്‍ ആത്മഹര്‍ഷമാക്കാന്‍ ആന്റെഴ്സണ്‍ ടൌണ്‍ മലയാളികളുടെ സംഘടനയായ ‘ആത്മ’ ഒരുങ്ങി.ഐര്‍ലന്‍ഡിലെ സുപ്രസിദ്ധ സംഗീത സംഘമായ വൈഖരി-ബാന്‍ന്റ് അവതരിപ്പിക്കുന്ന സ്വര രാഗ വിരുന്നാണ് ആത്മയുടെ ക്രിസ്ത്മസ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം.കൂടാതെ ,നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും.

സൌജന്യമായി ആയിരത്തോളം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യമടക്കം വിപുലമായ സൌകര്യങ്ങള്‍ ഉള്ള കിങ്ങ്സ് ഹാള്‍ കോമ്പ്ലെക്സില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്.സാങ്കേതികമായ ചില അസൌകര്യങ്ങള്‍ മൂലം മുന്‍ നിശ്ചയിച്ച ക്രിസ്ത്യന്‍ ബ്രതേഴ്സ് സ്കൂളില്‍ നിന്നും ആഘോഷ-വേദി  ,കൂടുതല്‍ സൌകര്യപ്രദമായ കിങ്ങ്സ് ഹാള്‍ കോമ്പ്ലെക്സിലേയ്ക്ക് മാറ്റുകയായിരുന്നു എന്ന് ആത്മാ പ്രതിനിധികള്‍ പറഞ്ഞു.

27/12/2014 ശനിയാഴ്ച വൈകുന്നേരം അഞ്ച് മുപ്പതിന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ കുറഞ്ഞത് നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കും എന്നാണ് കരുതുന്നത്.പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാവര്ക്കും വിഭവ സമൃദ്ധമായ ക്രിസ്ത്മസ് വിരുന്നും ഉണ്ടയിരിക്കും.

ആത്മയുടെ ക്രിസ്ത്മസ് ആഘോഷ പരിപാടികളിലേയ്ക്ക് ബെല്‍ഫാസ്റ്റിലെ എല്ലാ വിഭാഗം മലയാളികളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

Leave a Reply