728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിമിനല്‍ കേസില്‍ പെട്ട പോലീസുകാര്‍ കുറ്റവിമുക്തരായാലും ജോലിയില്‍ തിരിച്ചെടുക്കരുത്

ന്യൂഡല്‍ഹി:ക്രിമില്‍ കേസില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തരാക്കിയ ശേഷം സേനയില്‍ തിരിച്ചെടുക്കുന്ന സമ്പ്രദായം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.പോലീസ് സേനയിലേക്ക് വരുന്നവര്‍ കറകളഞ്ഞവരും ചോദ്യം ചെയ്യപ്പെടാനാകാത്ത വ്യക്തിത്വം ഉള്ളവരുമായിരിക്കണമെന്ന് കോടതി പറഞ്ഞു.ക്രിമിനല്‍ കേസില്‍ പെട്ട മദ്ധ്യപ്രദേശ് സ്വദേശി പര്‍വേസ് ഖാന്‍ എന്നയാളെ പൊലീസില്‍ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ട് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍,ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയിലെ ജോലിക്ക് യോജിച്ചവരല്ലെന്ന് കോടതി പറഞ്ഞു.ഇനിമുതല്‍ പോലീസില്‍പ്പെട്ടവര്‍ കുറ്റം ചുമത്തപ്പെട്ട ശേഷം കോടതി കുറ്റവിമുക്തരാക്കിയാലും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടതില്ല.കേസില്‍ കോടതി കുറ്റവിമുക്തരാക്കിയെന്നു കരുതി യഥാര്‍ത്ഥത്തില്‍ കുറ്റവുമുക്തമാകണമെന്നില്ല.കോടതിക്ക് മുന്നില്‍ തെളിവുകളാണ് പ്രധാനം എന്നാല്‍ കുറ്റാരോപിതരാകുന്ന വ്യക്തികളുടെ നിഷ്‌കളങ്കതയ്ക്ക് തെളിവാകണമെന്ന് ഉറപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.അത്തരം ആള്‍ക്കാര്‍ പോലീസ് സേനയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കോടതി പറഞ്ഞു.

മിക്കവാറും കേസുകളില്‍ കുറ്റാരോപിതരാകുന്നവര്‍ക്കെതിരെ സംശയത്തിനിടനല്‍കാനാകത്ത വിധം കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വരുന്നതായാണ് കാണുന്നത്.മറ്റുചില സാഹചര്യങ്ങളില്‍ കേസ് വിധി പറയും മുമ്പേ ഒത്തുതീര്‍പ്പ് പോലുള്ള സംവിധാനത്തിലേക്ക് നീങ്ങുന്നതായും കാണാം.ഇത്തരം സാഹചര്യത്തില്‍ കേസില്‍ പെടുന്നയാളുകള്‍ പൂര്‍ണമായും നിഷ്‌കളങ്കരാണെന്ന് കരുതാനാകില്ലെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.അത്തരം ഉദ്യോഗസ്ഥരെ പിന്നെയും അയോഗ്യരായി മാത്രമേ കാണാനാകൂ.ഈ സാഹചര്യത്തില്‍ ഇവരെ സേനയിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും കോടതി പ്രസ്താവിച്ചു.

INDIANEWS24 NEWDELHI

Leave a Reply