728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിട്ടിക്‌സ് അവാര്‍ഡ്‌ ദൃശ്യത്തിനും ജീത്തുവിനും;ലാല്‍-മുകേഷ്-രമ്യ-മല്ലിക എന്നിവര്‍ക്കും പുരസ്‌കാരം

കൊച്ചി: 2013 ലെ  കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌ ചിത്രമായ  ‘ദൃശ്യ’ത്തിന് നാല്     drishyamഅവാര്‍ഡുകള്‍ ലഭിച്ചു.മികച്ച ചിത്രവും ദൃശ്യം തന്നെയാണ്. സംവിധായകന്‍ (ജിത്തു ജോസഫ്), മികച്ച നടന്‍ (മോഹന്‍ ലാല്‍), മികച്ച കലാസംവിധാനം (സാബുറാം) എന്നീ നാല് അവാര്‍ഡുകളാണ് ദൃശ്യത്തിന് ലഭിച്ചത്. രമ്യ നമ്പീശനാണ് മികച്ച നടി. നടന്‍, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിലെ മികവുറ്റ പ്രകടനമാണ് രമ്യക്ക് അവാര്‍ഡ്‌ നേടികൊടുത്തത്. മോഹന്‍ലാലിനാണ് ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്‌ ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതും ലാലിനാണ്.
മുകേഷാണ് രണ്ടാമത്തെ നടന്‍. ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തിനു അവാര്‍ഡ്‌ ലഭിക്കുന്നത്.വ്യത്യസ്ത വേഷങ്ങളിലൂടെ 2013 ല്‍ തിളങ്ങിയ മുകേഷിന് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.ഇംഗ്ലീഷ്, വസന്തത്തിന്റെ കാല്‍വഴികള്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിനു അവാര്‍ഡ്‌ നേടിക്കൊടുത്തത്. കഥവീട് എന്ന ചിത്രത്തിലെ പ്രകടനം  മല്ലികയ്ക്ക്  രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡ്‌ നേടിക്കൊടുത്തു.മല്ലികയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.മികച്ച രണ്ടാമത്തെ ചിത്രമായി സുരേഷ് ഉണ്ണിത്താന്‍റെ “അയാള്‍:  തെരഞ്ഞെടുക്കപ്പെട്ടു.ജനപ്രിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ master sanoopഹിറ്റുകളിലോന്നായ ആമേനാണ് ജനപ്രിയ ചിത്രം.jeethuമറ്റ് അവാര്‍ഡുകള്‍ ഇപ്രകാരമാണ്:
തിരക്കഥാകൃത്ത് -പി. അനന്ത പദ്മനാഭന്‍ (ഓഗസ്റ്റ് ക്ലബ്ബ്), ഛായാഗ്രാഹകന്‍ -ഉദയന്‍ അമ്പാടി (ഇംഗ്ലീഷ്),ചിത്ര സംയോജകന്‍ -സോബിന്‍ കെ.സോമന്‍ (അയാള്‍)സംഗീതം -രതീഷ് വേഗ (ഒറീസ),ഗാനരചന -പ്രഭാവര്‍മ, ഡോ. മധു വാസുദേവന്‍ (നടന്‍), , ഗായകന്‍ -നജീം ഇര്‍ഷാദ് ( ദൃശ്യം, ഇമ്മാനുവല്‍), ഗായിക -ജ്യോത്സ്‌ന (സക്കറിയയുടെ ഗര്‍ഭിണികള്‍),കലാസംവിധായകന്‍ -സാബുറാം (മെമ്മറീസ്, ദൃശ്യം),ബാ’ലചിത്രം -’ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍’, ബാലതാരം -സനൂപ് സന്തോഷ് (ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍), , ശബ്ദലേഖകന്‍ -തപസ് നായിക് (നടന്‍), , വസ്ത്രാലങ്കാരം -എസ്.ബി.സതീഷ് (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്), ചമയം -രഞ്ജിത്ത് അമ്പാടി (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ടീന്‍സ്), നവാഗതപ്രതിഭ -നിരഞ്ജയ് (ബ്ലാക്ക് ബട്ടര്‍ഫൈ്‌ള), നവാഗത സംവിധായകര്‍ -സജിന്‍ ബാബു (അസ്തമയം വരെ), അബിന്‍ ജേക്കബ് (തോംസണ്‍ വില്ല), കൃഷ്ണജിത്ത് എസ്. വിജയന്‍ (ഫ്ലാറ്റ് നമ്പര്‍ 4ബി), വിനോദ് കുമാര്‍ (ടെസ്റ്റ് പേപ്പര്‍).Remya in pathiramanalഅനുഗ്രഹീത നടന്മാരായ ടി.ജി. രവി, മാള അരവിന്ദന്‍, സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നല്‍കും എന്ന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ സമിതി ഭാരവാഹികള്‍ അറിയിച്ചു.ഏപ്രിലില്‍ കൊച്ചിയില്‍വെച്ചാണ് അവാര്‍ഡ് ദാനം.കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ്, അറ്റ്‌ലസ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
INDIANEWS24 KOCHI

 

Leave a Reply