728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിക്കറ്റ് ലോകകപ്പിന് സച്ചിന്‍ തന്നെ ബ്രാന്‍ഡ് അംബാസഡര്‍

ദുബായ്:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഇക്കുറിയും ലോകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ സി സി) തിരഞ്ഞെടുത്തു.വരുന്ന ഫെബ്രുവരി 14 മുതല്‍ 29 വരെ ന്യൂസീലന്‍ഡിലും ഓസ്‌ട്രേല്യയിലുമായാണ് പതിനൊന്നാം ക്രിക്കറ്റ് ലോകകപ് നടക്കുന്നത്.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി നടന്ന കഴിഞ്ഞ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറും സച്ചിന്‍ തന്നെയായിരുന്നു. നാല് പതിറ്റാണ്ടിനോടടുക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലവും സച്ചിന്‍ തെണ്ടുല്‍ക്കറെന്ന ഇന്ത്യന്‍ പ്രതിഭ വിരാജിച്ചു നിന്നിരുന്നു.ക്രിക്കറ്റില്‍ ബാറ്റിംഗിന്റെ സമ്പൂര്‍ണ മേഖലയിലുമെന്ന പോലെ ലോകകപ്പിലും സച്ചിന്‍ തീര്‍ത്തിരിക്കുന്ന നാഴികകല്ലുകള്‍ മറകടക്കാന്‍ ഇനിയൊരു താരം ഉയര്‍ന്നു വന്നിട്ടുവേണം. കഴിഞ്ഞ ആറ് ലോകകപ്പിലായി 45 കളികളില്‍ നിന്നും 56.95 ശരാശരിയില്‍ 2,278 റണ്ണുകള്‍.

തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.ഇതിന് മുമ്പ് രാജ്യാന്തര ക്രിക്കറ്റില്ലാതെ ഒരു ലോകകപ്പ് ക്രിക്കറ്റ് കടന്നുപോയത് 1987ലാണെന്നും അന്ന് താന്‍ ബൗണ്ടറി ലൈനിനു പുറത്ത് ബോള്‍ ബോയിയായി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ വാക്കുകളിലൂടെ സ്മരിച്ചു.1987ലാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്.

INDIANEWS24 SPORTS DESK

Leave a Reply