jio 800x100
jio 800x100
728-pixel-x-90
<< >>

ക്രിക്കറ്റ് ലഹരിയില്‍ കൊച്ചി; ഇന്ത്യ – വിന്‍ഡീസ് പരമ്പര ബുധനാഴ്ച മുതല്‍

കൊച്ചി:ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനമത്സരത്തിന് ബുധനാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ തുടക്കമാകും.ടീമംഗങ്ങളെല്ലാം കൊച്ചിയിലെത്തി.ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രിയും പകലുമായാണ് മത്സരം.ടിക്കറ്റ് വില്‍പ്പന അവസാന മണിക്കൂറുകളിലും പുരോഗമിക്കുകയാണ്.

അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഒരു ട്വന്റി-20യും ഉള്‍പ്പെടുന്ന ഇന്ത്യന്‍ പര്യടനത്തിനായി ഇന്ത്യയിലെത്തിയ വെസ്റ്റിന്‍ഡീസ് ടീം മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇന്ത്യന്‍ താരനിരയിലെ എല്ലാവരും തിങ്കളാഴ്ച്ചയോടെ കൊച്ചിയിലെത്തി.ചൊവ്വാഴ്ച്ച രാവിലെ ഇന്ത്യന്‍ ടീമും ഉച്ചയ്ക്ക് വിന്‍ഡീസ് ടീമും പരിശീലനത്തിനിറങ്ങി.

രാവിലെ പത്ത് മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കും.മത്സരം തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങുന്ന കാണികള്‍ക്ക് രണ്ടാമത് കയറാന്‍ അനുമതിയുണ്ടാകില്ല.

രണ്ടാം ഏകദിനം 11ന് ഡല്‍ഹിയില്‍ നടക്കും.ബാക്കിയുള്ള ഏകദിനങ്ങള്‍ വിശാഖപട്ടണം,ധരംസല,കൊല്‍കത്ത എന്നിവിടങ്ങളിലായി യഥാക്രമം ഈ മാസം 14,17,20 തീയതികളിലായി നടക്കും.ഈ മാസം 30ന് ഹൈദരാബാദിലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.നവംബര്‍ ഏഴിന് രണ്ടാം ടെസ്റ്റ് ബംഗളുരുവിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15ന് അഹമ്മദാബാദിലും നടക്കും.ഇതിനിടെ ഈ മാസം 22ന് കട്ടക്കിലാകും ടി-20 നടക്കുക.

INDIANEWS24.COM SPORTS DESK

Leave a Reply