728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിക്കറ്റ് ദൈവത്തിന്റെ ഇതിഹാസകഥ നാള കൊച്ചിയില്‍ തുറക്കും

കൊച്ചി:ക്രിക്കറ്റ് ദൈവത്തിന്റെ അത്മകഥ വ്യാഴാഴ്ച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രകാശനം ചെയ്യും.’പ്ലേയിങ് ഇറ്റ് മൈ വേ’ എന്ന് പേരിട്ടിരിക്കുന്ന സച്ചന്‍ തെണ്ടുല്‍ക്കറുടെ പുസ്തകം ലോകത്ത് എഴ് സ്ഥലങ്ങളിലായി പ്രകാശിപ്പിക്കുമെങ്കിലും താരം നേരിട്ട് ചടങ്ങില്‍ പങ്കെടുക്കുന്നത് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലാകും.ചടങ്ങിന് മുമ്പേ തന്റെ മാതാവ് രജ്‌നിക്ക് സച്ചിന്‍ ആത്മകഥ സമ്മാനിച്ചു.

ക്രിക്കറ്റ് ലോകം ഒന്നാകെ കാത്തിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുമ്പ് തന്നെ അതിലുള്‍പ്പെട്ടിരിക്കുന്ന പരാമര്‍ശങ്ങളെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.സച്ചിന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട 1997ല്‍ തന്നെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി ആത്മകഥയിലുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഘടനയാകെ പൊളിച്ചടുക്കുന്നതിന് വഴിവെച്ച കാലഘട്ടത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയത്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായ ഗ്രെഗ് ചാപ്പലിനെതിരായ ശക്തമായ പ്രതികരണങ്ങളായിരുന്നു അത്.

ഗാംഗുലിയെ ടീമില്‍ നിന്നും തന്ത്ര പൂര്‍വ്വം ഒഴിവാക്കിയ ചാപ്പല്‍ 2007 ലോകകപ്പ് അടുത്തു നില്‍ക്കെ ദ്രാവിഡിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിക്കാന്‍ സച്ചിനുമായി ഗൂഢാലോചന നടത്തിയെന്ന് വരെ പറയുന്നുണ്ട്.ആരോപണം മുന്‍ ഓസ്‌ട്രേല്യന്‍ ക്യാപ്റ്റന്‍ കൂടിയായ ചാപ്പല്‍ നിഷേധിച്ചെങ്കിലും ബുധനാഴ്ച്ച മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്,വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയവരും സച്ചിനെ പിന്തുണച്ച് രംഗത്തെത്തി.ആരോപണങ്ങളെല്ലാം തങ്ങള്‍ക്ക് ബോധ്യമാണെന്നും ഇക്കാര്യം സച്ചിന്‍ തന്നെ പറയുമ്പോള്‍ വിശ്വാസ്യതയുണ്ടാകുമെന്നും താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ ആദ്യ ഹോം മാച്ചിനിറങ്ങുന്നതിനിടെയായിരിക്കും ആത്മകഥയുടെ പ്രകാശനം.സച്ചിന്റെ പേരിലുള്ള പവിലിയന്‍ ഉള്ള ഒരേയൊരു സ്റ്റേഡിയം കൊച്ചിയാണ്.ഫുട്‌ബോളിനെ ഉദ്ധരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം കേരള ടീമിന്റെ ഉടമസ്ഥത ഏറ്റെടുത്തത് കായിക പ്രേമികള്‍ വളരെയധികം ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply