മുംബൈ:ക്രിക്കറ്റിലെ ബംഗാള്‍ കടുവയ്ക്ക് ലിറ്റില്‍ മാസ്റ്ററുടെ ആശംസ. സെല്‍ഫികള്‍ തരംഗമാകുന്ന ഇക്കാലത്ത് ഇരുവരും ഒന്നിച്ചു നില്ക്കുന്ന ആദ്യകാലത്തെ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സച്ചിന് തെണ്ടുല്‍ക്കര്‍ തനിക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു കാലത്ത് നെടുംതൂണായി മാറിയ സൗരവ് ഗാംഗുലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
ഗാംഗുലിയുടെ 43-ാം പറന്നാളായിരുന്നു ഇന്ന്.ഒപ്പം ഗാംഗുലിയ്ക്കൊപ്പം നില്ക്കുന്ന കുട്ടിക്കാലത്തെ ചിത്രവും എന്നും ചെറുപ്പമായിരിക്കട്ടെ എന്നൊരു സന്ദേശവും സച്ചിന് പോസ്റ്റ് ചെയ്തിട്ടുണ്ട്.ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സച്ചിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയപ്പോള്‍ പണ്ടേ ഫുട്ബോള്‍ ഭ്രാന്തനായ സൗരവ് കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കി.ഇരുവരുടെയും ടീമുകളായിരുന്നു ആദ്യ എസ് എല്ലിലെ ഫൈനലിസ്റ്റുകളും.ഏകദിന ക്രിക്കറ്റിലെ ഏക്കാലത്തെയും ഓപ്പണിങ് ജോഡികളായാണ് ഇരുവരെയും ക്രിക്കറ്റ് ചരിത്രം വിലയിരുത്തുന്നത്.
നിലവില്‍ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ബിസിസിഐ രൂപീകരിച്ച ഉപദേശകസമിതിയിലെ അംഗങ്ങളാണ്.ഇരുവരുടെയും സഹതാരമായിരുന്ന വി വി എസ് ലക്ഷ്മണ് സമിതിയിലെ മൂന്നാമനാണ്.
INDIANEWS24.COM 24