jio 800x100
jio 800x100
728-pixel-x-90
<< >>

ക്രാഡില്‍ ഫണ്ട് സി ഇ ഒ നസ്രീൻ ഹസൻ മൊബൈല്‍ ഫോൺ ചാർജ‌് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ക്രാഡില്‍ ഫണ്ട് സി ഇ ഒ നസ്രീൻ ഹസൻ മൊബൈല്‍ ഫോൺ ചാർജ‌് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിനു നാല്‍പ്പതിയഞ്ചു വയസ്സായിരുന്നു.സ‌്മാർട്ട‌് ഫോൺ സ്വന്തം മുറിയിൽ ചാർജ‌് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ‌് ദുരന്തമുണ്ടായതെന്ന‌് വാർത്താ ഏജൻസികൾ റിപ്പോർട്ട‌് ചെയ‌്തു.  ഹസന‌് ബ്ലാക്ക‌്ബെറി, ഹുവായ‌് എന്നീ രണ്ടു ഫോണാണ‌് ഉണ്ടായിരുന്നത‌്.  ഇവയിലേതാണ് പൊട്ടിത്തെറിച്ചതെന്നു വ്യക്തമല്ല.ഫോണ്‍  പൊട്ടിത്തെറിക്കിടെ തലയ്ക്കു പരിക്കേറ്റാണ് നസ്രീന്‍ മരിച്ചതെന്ന്   സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. പൊട്ടിത്തെറിക്കിടെ ഉറങ്ങിക്കിടന്ന മെത്തയ്ക്ക്‌ തീ പിടിച്ചാണ്   മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.പൊട്ടിത്തെറിയുടെ തൊട്ടുപിന്നാലെ തീ പിടിത്തമുണ്ടായെന്നും ഇതിൽപ്പെട്ട് ശ്വാസമുട്ടിയാണ് മരണമെന്നുമാണ‌് പൊലീസിന്റെ  ഭാഷ്യം.ബക്കിങ‌്ഹാം സർവകലാശാലയിൽനിന്ന‌് നിയമബിരുദം നേടിയശേഷമാണ‌് ക്രഡിൽ ഫണ്ട‌് സിഇഒ ആയി ചുമതലയേറ്റത‌്. സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക വ്യവസായമേഖലകൾക്കും സാമ്പത്തികസഹായം ലഭ്യമാക്കുന്ന സ്ഥാപനമാണ‌് ക്രാഡില്‍  ഫണ്ട‌്.

INDIANEWS 24 INTERNATIONAL DESK

Leave a Reply