728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യൂ നില്‍ക്കാതെ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇലക്ട്രോണിക് വെന്‍ഡിങ് മെഷീനുമായി യു എ ഇ

അബുദാബി:ഇലക്ട്രോണിക് വെന്‍ഡിങ് മെഷിനുകളില്‍ പണം നിക്ഷേപിച്ച് ഇനി മരുന്നുകളും സ്വന്തമാക്കാം.ഈ സൗകര്യം ലഭ്യമാകുന്നത് യു എ ഇയിലാണ്.വരുന്ന നവംബര്‍ മുതലാണ് മരുന്നുകള്‍ നിറച്ച വെന്‍ഡിങ് മെഷിനുകള്‍ ഇവടത്തെ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കുക.

ഡോക്ടറുടെ കുറിപ്പില്ലാതെയും മെഷിനുകളില്‍ നിന്നും മരുന്നുകള്‍ എടുക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.അതേസമയം ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമുള്ള മരുന്നുകളൊന്നും വെന്‍ഡിങ് മെഷിന്‍ വഴി ലഭിക്കില്ലെന്ന് പദ്ധതി നടപ്പാക്കുന്ന ഫാര്‍മ ഷോപ്പ് 24 കമ്പനി അധികൃതര്‍ അറിയിച്ചു.അത്യാവശ്യ ഔഷധങ്ങള്‍ ആളുകള്‍ക്ക് സമയ നഷ്ടമില്ലാതെ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സി ഇ ഒ ഡോ. ജാസിം ഖര്‍ഖാശ് പറഞ്ഞു.ഔഷധങ്ങളില്‍പ്പെടുന്ന പലതും നിത്യോപയോഗ സാധനങ്ങളില്‍പ്പെടുന്നവയും ആകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.വൈറ്റമിന്‍ മരുന്നുകള്‍, വേദനസംഹാരികള്‍, അംഗീകൃത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, രക്തസമ്മര്‍ദം, പനി, പ്രമേഹം എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങള്‍, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച അണുവിമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവയാകും മെഷിനിലൂടെ വിതരണം ചെയ്യുക.

ഇതിന്റെ ആദ്യപടിയായി നൂറ് മെഷിനുകളാണ് സ്ഥാപിക്കുക.യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മെഷീനുകളുണ്ടാകും. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മറ്റ് പാര്‍പ്പിട കേന്ദ്രങ്ങള്‍,ഫര്‍മസികളില്ലാത്ത മേഖലകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചു അവശ്യമരുന്നു വിതരണം ലളിതമാക്കും.

INDIANEWS INTERNATIONAL DESK

Leave a Reply