jio 800x100
jio 800x100
728-pixel-x-90
<< >>

“ക്യൂൻ ബീ” അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫാഷൻ വീക്ക് ആഘോഷിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ക്യൂൻ ബീ മാർച്ച് ഒന്ന് മുതൽ എട്ടുവരെ ഫാഷൻ വീക്ക് ആയി ആഘോഷിക്കുന്നു. വനിതാ  ദിനത്തോട് അനുബന്ധിച്ചു “സ്ത്രീയുടെ ഫാഷൻ സങ്കൽപം” എന്ന വിഷയത്തിൽ നടത്തുന്ന പ്രബന്ധ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ക്യൂൻ ബീ , പാളയംകുന്ന് 695146 എന്ന വിലാസത്തിലോ മാർച്ച് അഞ്ചിനകം തങ്ങളുടെ സൃഷ്ടികൾ മൂന്നു പേജുകളിൽ കവിയാതെ തയ്യാറാക്കി അയക്കാവുന്നതാണ്.വിജയികൾക്ക് രണ്ടായിരവും ആയിരവും രൂപ വില വരുന്ന ഷോപ്പിംഗ് വൗച്ചർ സമ്മാനമായി ലഭിക്കുമെന്നും  വനിതാ ദിനമായ മാർച്ച് എട്ടിന് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ക്യൂൻ ബീ വക്താവ് അറിയിച്ചു.

ജനുവരി 26 ന് പാരിപ്പള്ളി – വർക്കല റോഡിൽ പാളയംകുന്ന് ജംഗ്‌ഷനിൽ തുടക്കം കുറിച്ച  ക്യൂൻ ബീയിൽ നിന്നും മാർച്ച് ഒന്ന് മുതൽ എട്ടുവരെ ഷോപ്പിംഗ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും മുപ്പതു ശതമാനം വരെ ഡിസ്‌കൗണ്ടും ഒപ്പം “ഹലോ എഗൈൻ” എന്ന പ്രോഗ്രാമിൽ പങ്കാളിയാകാനും അവസ്സരം ലഭിക്കുന്നു.ഹലോ എഗൈൻ കാർഡ് ലഭിക്കുന്നവർ തുടർന്നുള്ള ഓരോ ഷോപ്പിങ്ങിലും പത്തു ശതമാനം ഡിസ്‌കൗണ്ടിനു അർഹരായിരിക്കുമെന്നും ക്യൂൻ ബീ വക്താവ് പറഞ്ഞു.

INDIANEWS24 BUSINESS DESK

Leave a Reply