jio 800x100
jio 800x100
728-pixel-x-90
<< >>

ക്യൂൻ ബീയുടെ ഓണം ഫോട്ടോഗ്രാഫി മത്സരമായ “ഓണച്ചിത്രം” ശ്രദ്ധേയമായി

ഇക്കഴിഞ്ഞ തിരുവോണദിനത്തോടനുബന്ധിച്ചു ക്യൂൻ ബീ സംഘടിപ്പിച്ച ഓണം ഫോട്ടോഗ്രാഫി മത്സരമായ “ഓണച്ചിത്രം” ശ്രദ്ധേയമായി.നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ മൂന്നു ചിത്രങ്ങൾ സമ്മാനാർഹമായി.കർണ്ണൻ ചന്തു,ആരാധ്യ സൂരജ്,ബിന്ദു സന്തോഷ് എന്നിവരുടെ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.വസ്ത്രവ്യാപാരമായ ക്വീൻ ബീ സംഘടിപ്പിച്ച ഈ വ്യത്യസ്ത മത്സരം ഫോട്ടോകളുടെ സാങ്കേതിക മികവിലുപരി ദൃശ്യങ്ങളുടെ ഓണവുമായുള്ള നിർമ്മലമായ നേർബന്ധത്തിനാണ് ഊന്നൽ നൽകിയത്.തിരുവോണ ദിനങ്ങളിലെ മനോഹരങ്ങളായ ഓണനിമിഷങ്ങൾക്കാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്.ഒരു മത്സരം എന്നതിലുപരി ഓണത്തിന്റെ വീണ്ടെടുപ്പായി മാറി “ഓണച്ചിത്രം”.b8f27b71-1781-4b2a-ab04-100ade7a3e5c

തികച്ചും നൈസർഗ്ഗികമായ ഒരു ചിത്രം എന്ന നിലയ്ക്കാണ് കർണ്ണൻ ചന്തുവിന്റെഫോട്ടോ ( C110 ) തിരഞ്ഞെടുക്കപ്പെട്ടത്.ഓണനാളുകളിൽ നമുക്ക് എന്നോ നഷ്ടമായ കുട്ടിത്തത്തിന്റെ സൂചകമായ ഓണമുണ്ട് അഥവാ മഞ്ഞമുണ്ട് ഈ ചിത്രത്തിലൂടെ നമ്മുടെ ഗൃഹാതുരത്വത്തിന്റെ വീണ്ടെടുക്കലാകുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

ചെമ്പരത്തിയും ചാണകമെഴുതിയ അത്തപ്പൂക്കളവുമൊക്ക ഇന്നത്തെ ഇൻസ്റ്റന്റ് ഓണക്കാലത്ത് ഒരു വീണ്ടെടുപ്പാണ്.സ്വാഭാവികതയും  നൈർമ്മല്യവുമാർന്ന ഈ ദൃശ്യചാരുത ആരാധ്യ സൂരജിന്റെ ചിത്രത്തിന് (C102 ) തുണയായി.

പ്രവാസികളുടെ സ്വന്തം നാടായ കേരളത്തിന് ഒട്ടും തന്നെ അന്യമല്ലാത്ത  കാഴ്ച  പകർത്തിയതാണ് ബിന്ദു സന്തോഷിനെ (C125) സമ്മാനാര്ഹയാക്കിയത്.വല്ലപ്പോഴും എത്തുന്ന കത്തുകളിലൂടെയും വെള്ളിയാഴ്ചകളിൽ എത്തുന്ന ക്ഷണനേരത്തിൽ അവസാനിക്കുന്ന ഒരു ഫോൺ കോളിലും ഒതുങ്ങിയിരുന്ന പഴയകാലത്ത് നിന്നും ഇന്ന് ഡിജിറ്റലായി വിർച്വൽ ഓണം ആഘോഷിക്കുന്ന ഇന്നത്തെ കാലത്തിന്റെ നേർക്കാഴ്ചയായി ഈ ചിത്രം.ഓണസദ്യ തയ്യാറാക്കിയ ശേഷം പ്രിയപ്പെട്ടവർക്ക് വീഡിയോ കോളിലൂടെ സദ്യയിലെ വിഭവങ്ങൾ പങ്കിടുന്ന ഈ വീട്ടമ്മയും ഓണസദ്യയും ഒത്തിരി കാര്യങ്ങൾ പറയാതെ പറയുന്നുണ്ട് .സ്വയം സംവദിക്കുന്ന ഈ ചിത്രം മികച്ചവയുടെ കൂട്ടത്തിൽ തന്നെ.e5886707-4542-4381-a9bc-697ff830ed93

INDIANEWS 24 FESTIVAL DESK 

 

Leave a Reply