jio 800x100
jio 800x100
728-pixel-x-90
<< >>

ക്യുബെക് തീപിടിത്തം: മരണസംഖ്യ അവ്യക്തം

ക്യുബെക്: കാനഡയിലെ ക്യുബെക്കില്‍ സീനിയേഴ്സ് ഹോമിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. 10 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, അപകടം നടന്ന്, നാല് ദിവസം പിന്നിടുമ്പോഴും കാണാതായ 22 പേരെക്കുറിച്ച് വിവരം ഒന്നുമില്ല.

മരണസംഖ്യ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത്ര ഉയര്‍ന്നേക്കാം എന്ന ആശങ്ക അധികൃതര്‍ പങ്കുവെക്കുന്നുണ്ട്. പക്ഷേ, ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള മരണമേ ഔദ്യോഗികമായി സ്ഥിരീകരിചിട്ടുള്ളൂ.

തീ കെടുത്താന്‍ അഗ്നിശമനസേന ഉപയോഗിച്ച വെള്ളം കൊടുംതണുപ്പില്‍ കട്ടിപിടിച്ച് 60 സെന്റീമീറ്ററോളം കനത്തിലുള്ള ഐസാണ് ദുരന്തസ്ഥലത്തുള്ളത്. ഇതിനാല്‍ മന്ദഗതിയിലാണ് തെരച്ചില്‍ നടക്കുന്നത്.

Leave a Reply