728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബെക് ആശുപതിയില്‍ നവജാത ശിശുവിനെ നഴ്സിന്‍റെ വേഷം ധരിച്ച സ്ത്രീ തട്ടിക്കൊണ്ടുപോയി

ക്യുബെക്: കാനഡയിലെ ക്യുബെക്കിലുള്ള ആശുപത്രിയില്‍ നിന്ന് ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ സ്ത്രീ തട്ടിക്കൊണ്ടുപോയി. ഒരു മണിക്കൂറിനുള്ളില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ സുരക്ഷിതമായി ആശുപത്രിയില്‍ തിരികെയെത്തിക്കുകയും ചെയ്തു.

ട്രോയിസ് റിവിറെസിലെ ആശുപത്രിയിലാണ് സംഭവം. നഴ്സിന്റെ കുപ്പായം ധരിച്ച് എത്തിയ സ്ത്രീ കുട്ടിയുടെ ഭാരം നോക്കാന്‍ എന്ന വ്യാജേന അമ്മയുടെ അടുത്തുനിന്ന് എടുത്തുകൊണ്ടു പോകുകയും പുറത്തുകിടന്ന കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാര്‍ കണ്ടെത്തി. സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ വിശദാംശങ്ങളോ ലക്ഷ്യമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply