728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക് തീപിടിത്തം: മരണം 6 ആയി; 27 പേരെ കാണാനില്ല

ക്യുബക്: കാനഡയിലെ ക്യുബക്കില്‍ സീനിയേര്‍സ് ഹോമിന് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 6 ആയി. 27 പേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

എല്‍സ്ലെ വെര്‍ട്ടെയിലെ സീനിയേര്‍സ് ഹോമിനാണ് ബുധനാഴ്ച രാത്രി തീപിടിച്ചത്. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. 60 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരില്‍ പലര്‍ക്കും വീല്‍ചെയറിന്‍റെയും മറ്റും സഹായത്തില്‍ കഴിയുന്നവരാണ്. കെട്ടിടത്തിന്‍റെ ബാല്‍ക്കണിയിലും മറ്റും വന്ന് നിരവധിപേര്‍ സഹായത്തിനായി നിലവിളിക്കുന്നത് കാണാമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിന്‍റെഅവശിഷ്ടങ്ങള്‍ക്കിടയില്‍ പോലീസും അഗ്നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.

ഇവിടെ താമസിക്കുന്നവരുടെ ബന്ധുക്കള്‍ 1-800-659-4264 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply