728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക്കില്‍ 3 കുറ്റവാളികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജയില്‍ചാടി

മോണ്‍ട്രിയല്‍: കാനഡയിലെ ക്യുബക്കില്‍ 3 കുറ്റവാളികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജയില്‍ ചാടി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതികള്‍ക്കായി രാജ്യവ്യാപകമായി തെരച്ചില്‍ നടക്കുകയാണ്. അയല്‍രാജ്യങ്ങളിലെ പോലീസിന്‍റെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തടവുചാട്ടം.

ക്യുബക് സിറ്റിക്ക് അടുത്തുള്ള ഓര്‍സൈന്‍വില്ലെ ഡിറ്റെന്‍ഷന്‍ സെന്‍ററില്‍ തടവിലായിരുന്ന മൂന്ന് വിചാരണത്തടവുകാരാണ് രക്ഷപ്പെട്ടത്. എന്ത് കുറ്റമാണ് ഇവരുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്‌ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പച്ച നിറമുള്ള ഹെലികോപ്റ്ററിലാണ് ഇവര്‍ രക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ ദിശയിലാണ് ഹെലികോപ്റ്റര്‍ പറന്നുപോയതെന്ന് പോലീസ് അറിയിച്ചു.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പ്രതികളെ നേരിട്ട് സമീപിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്യുബക്കിലെ സെന്റ്‌ ജെറോം ജയിലില്‍ നിന്ന് 2 പ്രതികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തടവുചാടിയിരുന്നു.

Leave a Reply