728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക്കില്‍ സൈനികരെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; തീവ്രവാദിയെന്ന് സംശയിക്കുന്ന അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

മോണ്ട്രിയല്‍: കാനഡയിലെ ക്യുബക്കില്‍ രണ്ട് സൈനികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ചുകൊന്നു. അക്രമിക്ക് തീവ്രവാദബന്ധമുണ്ടെന്ന് പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. കാനഡയില്‍ ഒറ്റപെട്ട തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെക്കുകിഴക്കന്‍ മോണ്ട്രിയലില്‍ രാജ്യരക്ഷാവകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള ഫ്രഞ്ച് ഭാഷാ സര്‍വകലാശാലയ്ക്ക് സമീപമുള്ള ഒരു മാളിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ്‌ നടന്നുപോകുകയായിരുന്ന കനേഡിയന്‍ ആംഡ് ഫോഴ്സ് ഉദ്യോഗസ്ഥരെ അക്രമി കാറിടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട അക്രമിയെ പോലീസ് നാല് കിലോമീറ്ററോളം പിന്തുടര്‍ന്നു. ഇതിനിടെ അക്രമിയുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. മറിഞ്ഞ കാറില്‍ നിന്നിറങ്ങി കത്തിയുമായി സമീപിച്ച അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കാറിടിച്ച് പരിക്കേറ്റ ജവാന്മാരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.

ക്യുബക്ക് സ്വദേശിതന്നെയായ അക്രമിയുടെ പേര് മാര്‍ട്ടിന്‍ റോലെവ് എന്നാണ്. ഒരു മതതീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പോലീസിന്‍റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ഉള്ളയാളായിരുന്നു അക്രമിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരോടും പിഎം ഓഫീസ് അഭ്യര്‍ഥിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികരെക്കുറിച്ച് അക്രമിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈനികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം അക്രമി 911 നമ്പരില്‍ വിളിച്ച് താന്‍ ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Leave a Reply