728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക്കിലെ കൂട്ടക്കൊല: 2 കൗമാരക്കാര്‍ അറസ്റ്റില്‍

ക്യുബക്ക് സിറ്റി: ക്യുബക്കിലെ ട്രോയിസ് റിവിയറസില്‍ മൂന്ന് പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. 21ഉം 17ഉം വയസായ രണ്ട് സഹോദരിമാരെയും ഇളയ പെണ്‍കുട്ടിയുടെ കാമുകനായ പതിനേഴുകാരനെയുമാണ്‌ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതികളില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നേരത്തെ ഇളയ പെണ്‍കുട്ടി നിരസിച്ചിരുന്നു. കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത് ഇതാണെന്നാണ് പ്രാഥമിക നിഗമനം.

പ്രതികളുടെ പ്രായം പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply