728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക്കിന്റെ നിയമം കാനഡയ്ക്ക് കളങ്കമായേക്കും

ക്യുബക് സിറ്റി: വിവിധ പൊതുസ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിക്കുന്ന നിയമം കൊണ്ടുവരാന്‍ കാനഡയിലെ പ്രവിശ്യകളില്‍ ഒന്നായ ക്യുബക് തയ്യാറെടുക്കുന്നു. സിക്കുകാരുടെ തലപ്പാവ്, മുസ്ലിങ്ങള് ടെ ബുര്‍ഖ, ഹിജാബ്, ജൂതരുടെ കിപ്പ എന്നിവ നിരോധിക്കുന്നവയുടെ പട്ടികയില്‍ പെടും.  ആശുപത്രികള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, ഡേയ് കെയര്‍ സെന്ററുകള്‍ തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍ വരും. ലോകത്തിലെ ഏറ്റവും വലിയ ബഹുസംസ്കാര രാജ്യങ്ങളില്‍ ഒന്നായ കാനഡയുടെ മഹത്തായ പാരമ്പര്യത്തിന് ക്യുബക്കിന്റെ നിയമം കളങ്കമാകുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു.
പുതിയ നിയമം വരുന്നതോടെ സിവില്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍, നഴ്സുമാര്‍, പോലീസ്, അധ്യാപകര്‍ എന്നിവര്‍ക്ക് തൊഴില്‍സ്ഥലത്ത്  മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്ക് വരും. സ്കൂളുകളിലെത്തുന്ന വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ക്ലിനിക്കുകളില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ എന്നിവരും മതചിഹ്നങ്ങള്‍ ധരിക്കാന്‍ പാടില്ല.
അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, ക്യുബക് ഭരിക്കുന്ന പാര്‍ടി ക്യുബോസിസ് കക്ഷി നടത്തുന്ന നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ നിര്ടിഷ്ടനിയമത്തെ വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തോടെ , ക്യുബക്കില്‍ താമസിക്കുന്ന സിക്കുകാരും മുസ്ലിങ്ങളും ഉള്‍പ്പെടെയുള്ള വലിയൊരു ജനത ആശങ്കയിലാണ്. മതവിശ്വാസം പുലര്‍ത്തിയാല്‍ ഇവര്‍ക്ക് നാളെകളില്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടാ ക്കനിയാകും. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ലഭിക്കാനും ഇവര്‍ ഏറെ കഷ്ടപ്പെടണം.
ക്യുബക്കില്‍ രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്നതാണ് പുതിയ നിയമമെന്ന് അഭിഭാഷകനായ ജൂലിയസ് ഗ്രേ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ നിയമം. ഒരാള്‍ മതചിഹ്നം ധരിക്കുന്നത് എങ്ങനെയാണു മറ്റൊരാള്‍ക്ക്‌ പ്രശ്നമാകുന്നതെന്ന് മനസിലാകുന്നില്ലെന്നു അവര്‍ പറയുന്നു.
അനാവശ്യവും അനുചിതവുമാണ് സര്‍ക്കാരിന്റെ നിര്‍ദിഷ്ടനിയമമെന്ന് ലോക സിഖ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡ ന്റ് മുഖ്ബീര്‍ സിംഗ് പറഞ്ഞു. സാമ്പത്തികപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമു ണ്ടാ ക്കാനുമുള്ള അപകടകരമായ നീക്കമാണിതെന്നും മുഖ്ബീര്‍ പറഞ്ഞു.
അടുത്തിടെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍നിന്നു സിഖുകാരനായ ഒരു താരത്തെ ക്യുബക് സോക്കര്‍ സംഘടന വിലക്കിയത് ലോകമധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഫിഫ ഉള്‍പ്പെടെ ഇടപെട്ടാണ് വിലക്ക് പിന്‍വലിച്ചത്. നിലവിലെ ക്യുബക് സര്‍ക്കാരിന്റെ പിന്തുണ യോടെ ആയിരുന്നു ക്യുബക് സോക്കര്‍ സംഘടനയുടെ ഈ വിലക്ക്.

One Response to ക്യുബക്കിന്റെ നിയമം കാനഡയ്ക്ക് കളങ്കമായേക്കും

  1. ponnappan Reply

    August 29, 2013 at 6:46 PM

    Why the peoples highlight a separate community. Canada is a piece full country. the separation make to think their own country like pakithan and also a chance of communal riots.

Leave a Reply