728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യാപ്റ്റൻ രാജു അന്തരിച്ചു

കൊച്ചി∙ പ്രശസ്ത തെന്നിന്ത്യന്‍ നടൻ ക്യാപ്റ്റൻ രാജു കൊച്ചിയിലെ സ്വവസതിയില്‍ അന്തരിച്ചു; ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍റെ ആരോഗ്യനില അടുത്തിടെ അമേരിക്കയിലേക്കുള്ള വിമാനയാത്രാമദ്ധ്യേ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് വഷളായിരുന്നു.അദ്ദേഹത്തിനു 68 വയസായിരുന്നു.പത്തനംതിട്ടയിലെ ഓമല്ലൂരില്‍ ജനിച്ച അദ്ദേഹം കൊച്ചിയിലെ പാലാരിവട്ടത്തായിരുന്നു സ്ഥിര താമസം.

ജോഷിയുടെ രക്തം എന്ന സിനിമയിലൂടെ 1981 ലാണ് ക്യാപ്റ്റൻ രാജു സിനിമയിലെത്തുന്നത്.തുടര്‍ന്ന് തമിഴ്‌,തെലുങ്ക്,കന്നഡ ,ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.കോട്ടന്‍മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു.വില്ലനായി ദക്ഷിണേന്ത്യ കീഴടക്കിയ ക്യാപ്റ്റൻ രാജു വടക്കന്‍ വീരഗാഥ,കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഹാസ്യ വേഷം കൈകാര്യം ചെയ്ത നാടോടിക്കാറ്റ്, സി ഐ ഡി മൂസ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി 99.99 എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം നായകനായ ഇതാ ഒരു സ്നേഹഗാഥ ശ്രദ്ധിക്കപ്പെട്ടു.2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21–ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്‍ ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചു.ഭാര്യ: പ്രമീള. രവിരാജ് ഏക മകനാണ്.ക്യാപ്റ്റന്റെ വസതിയിലേക്ക് ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒഴുകിയെത്തുകയാണ്.സംസ്കാരം പിന്നീട്.

INDIANEWS DELHI DESK

 

 

 

Leave a Reply