ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസമായിരുന്ന വി പി സത്യന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ ഭാഗമായി നടന് ജയസൂര്യ ബൂട്ട് കെട്ടി. ഇപ്പോഴത്തെ ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ താരം സി കെ വിനീതിന്റെ ടീമിനെ എതിരിടാനാണ് ജയസൂര്യ ബൂട്ടണിഞ്ഞത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാപ്റ്റന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
‘ ക്യാപ്റ്റന്‍ ‘ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിനാണ് ജയസൂര്യ ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരം സി കെ വിനീതിന്റെ എതിരാളിയായി ഇറങ്ങിയത്. ബൂട്ട് കെട്ടി ക്യാപ്റ്റന്റെ ആംബാന്ഡണിഞ്ഞെത്തിയ ജയസൂര്യ കളി തുടങ്ങിയപ്പോഴേക്കും കളംവിട്ടു. സൈഡ് ബെഞ്ചിലിരുന്ന് ആസ്വദിച്ചു.മത്സര ശേഷം ഇപ്പോഴത്തെ ഇന്ത്യന്‍ ഫുട്ബോളിലെ സത്യന് സി കെ വിനീത് ആണെന്നും അഭിപ്രായപ്പെട്ടു.
കളി കാണാനായി വി പി സത്യന്റെ സോക്കര്‍ സ്കൂളിലെ കുട്ടികളും ഭാര്യ അനിതയും സത്യന്റെ കാലത്തെ മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. ചിത്രത്തില്‍ അനിതയായി വേഷമിടുന്നത് അനു സിതാരയാണ്.
INDIANEWS24.COM Movies