728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യാപ്റ്റന്‍ കൂള്‍ സൈന്യത്തോടൊപ്പം പരിശീലനത്തില്‍

ന്യൂഡല്‍ഹി:ക്രിക്കറ്റില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുന്ന ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണി സൈനിക ക്യാമ്പിലെത്തി.ലഫ്റ്റനന്റ് പദവി ലഭിച്ച ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആദ്യമായാണ് താരം എത്തുന്നത്.

കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിക്ക് പാരച്യൂട്ട് റജിമെന്റ് 2011 ല്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹം അറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതര്‍ക്ക് കത്ത് എഴുതിയത്. രണ്ടാഴ്ചത്തെ ട്രെയിനിങ്ങില്‍ പാരച്യൂട്ടില്‍ ചാടുന്നതുള്‍പ്പെടെയുള്ള പരിശീലനം ധോണിക്ക് ലഭിക്കും.ട്രെയിനിങ് പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു തവണ ധോണി പാരച്യൂട്ടില്‍ നിന്നും ചാടേണ്ടതായി വരും. ധോണിക്ക് അതിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് സിതന്‍ഷു കര്‍ പറഞ്ഞു.

INDIANEWS24.COM NewDelhi

Leave a Reply