728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യാപിറ്റോള്‍ ഹില്ലില്‍ വെടിവെപ്പ്: അമേരിക്ക നടുങ്ങി

വാഷിംഗ്‌ടണ്‍: വൈറ്റ് ഹൌസും പാര്‍ലമെമെന്റും  സ്ഥിതി ചെയ്യുന്ന ക്യാപിറ്റോള്‍ ഹില്ലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വെടിവെപ്പില്‍ അമേരിക്ക നടുങ്ങി. വൈറ്റ്ഹൗസിലേക്കുള്ള വഴിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച കാറിനു നേരെ സുരക്ഷാസൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീ കൊല്ലപ്പെട്ടു. സംഭവം തീവ്രവാദി ആക്രമണമല്ലെന്നാണ് പോലീസ് പറയുന്നത്.

പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ നടന്ന സംഭവം അമേരിക്കന്‍ തലസ്ഥാനനഗരിയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. വൈറ്റ്ഹൗസിലേക്കുള്ള ഒന്നാമത്തെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു ഒരു കറുത്ത കാര്‍ പാഞ്ഞതോടെയാണ് സിനിമാ സ്റ്റൈല്‍ സംഭവത്തിന്‍റെ തുടക്കം. ഇരുപതോളം പോലീസ് കാറുകള്‍ പിന്തുടര്‍ന്നിട്ടും കാര്‍ തടയാന്‍ കഴിഞ്ഞില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ സുരക്ഷാസൈനികര്‍ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കാറിനുള്ളില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി. വെടിവെപ്പില്‍ കുട്ടിക്ക് പരിക്കേറ്റിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കരുതുന്നില്ലെന്നും പോലീസ് പറയുന്നു. പക്ഷെ, കൊല്ലപ്പെട്ട സ്ത്രീയുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply