കൊച്ചി:തനിക്ക് ബാധിച്ച ക്യാന്‍സര്‍ രോഗത്തില്‍ നിന്നും സമ്പൂര്‍ണ്ണമായും മുക്തി നേടിയെന്ന് ലോക്സഭാ അംഗവും നടനുമായ ഇന്നസെന്റ്.ഏറ്റവും ഒടുവില്‍ നടത്തിയ സ്കാനിങ്ങില്‍ തന്റെ ശരീരത്തില്‍ ക്യാന്‍സറിന്റെ ഒരംശം പോലും ഇല്ലെന്ന് കണ്ടെത്താനായാതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ ക്യാന്‍സര്‍ ബാധിച്ചിരുന്ന ഇന്നസെന്റ് രണ്ടാമതും ഇതേ രോഗം പിടിപ്പെട്ടപ്പോള്‍ വലിയ ആശങ്കയിലായിരുന്നു.ഭയം ഏറെയുണ്ടായെങ്കിലും അതെല്ലാം തെറ്റായ വിചാരമായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായെന്ന് ഇന്നസെന്റ് പറഞ്ഞു.തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദിയറിയിക്കാനും അദ്ദേഹം മറന്നില്ല.
INDIANEWS24.COM Kochi