ലാഹോര്‍:ലോകപ്രശസ്തമായ കോഹിനൂര്‍ രത്നം പാക്കിസ്ഥാനിലേക്ക് കൊണ്ടുവരണമെന്നുള്ള വാദം പാക്ക കോടതി തള്ളി.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും ഖനനം ചെയ്തെടുത്ത രത്നം ഇന്ന് ബ്രിട്ടന് കൈവശം വച്ചിരിക്കുകയാണ്.ഈ വജ്രത്തിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നത്.
രത്നം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടന്നുവരികയാണ്.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു കെ സന്ദര്‍ശിച്ചപ്പോള്‍ ഇതേ കുറിച്ചും എലിസബത്ത് രാജ്ഞിയുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് രത്നം പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ബാരിസ്റ്റര്‍ ജാവേദ് ഇക്ബാല്‍ ജഫ്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.ജഫ്രി ഇതിനായി വാദിച്ചുകൊണ്ട് പാക്ക് കോടതിയില്‍ നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിക്കളഞ്ഞത്.രത്നം രാജ്യത്തേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യം എന്താണെന്നു ചോദിച്ചുകൊണ്ടാണ് ജഫ്രിയുടെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞത്.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള കൊല്ലൂര്‍ എന്ന സ്ഥളത്തു നിന്നും ഖനനം ചെയ്തെടുത്ത കോഹിനൂര്‍ രത്നം ഇന്ത്യയിലെ വിവിധ നാട്ടു രാജാക്കന്മാരുടെ കൈവശം വന്നു ചേര്‍ന്നു.പിന്നീട് മുഗള്‍,പേര്‍ഷ്യന്‍ അഫ്ഗാന് ഭരണാധിപന്മാരുടെ കൈകളിലുടെ മാറിമറിഞ്ഞു.ഒടുവില്‍ ബ്രിട്ടീഷുകാരുടെ കൈക്കലായി.1877ല്‍ ചക്രവര്‍ത്തിനിയായി സ്ഥാനമേറ്റ വിക്ടോറിയ രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമായി.നിര്‍മ്മിക്കുമ്പോള്‍ 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രന്തം ഇപ്പോള്‍ 21.61 ഗ്രാം ഭാരമായി കുറഞ്ഞു.
INDIANEWS24.COM Lahore