തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.
ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
INDIANEWS24 TVPM DESK