jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് 19 ഉം മാൾ റീട്ടെയിൽ സംരംഭകരും പിന്നെ സർക്കാർ ഉത്തേജനം മരവിപ്പിക്കുന്നവരും

കോവിഡ് 19  മഹാമാരി ലോകമാനം പിടിച്ചുലച്ചു കഴിഞ്ഞു.ഒപ്പം കോവിഡ്  വിളയാട്ടം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെയും സാരമായി ബാധിച്ചിരിക്കുന്നു.കേരളത്തിലും ഇതിന്റെ അലയൊലികൾ  പ്രത്യക്ഷമാണ്.ഇത്തരുണത്തിൽ കോവിഡാനന്തര കേരളവും നമ്മുടെ സംസ്‌ഥാനത്തെ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പും ഒരു വലിയ ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ് നിലകൊള്ളുകയാണ്.കേന്ദ്ര-സംസ്‌ഥാന ഉത്തേജന പാക്കേജുകൾ പലതും പാതിവഴിയിലാണ്.പ്രധാനമായും ഇത്തരം ഉത്തേജന പാക്കേജുകൾ നേരിട്ട് ചെറുകിട വ്യാപാര മേഖലയിലേക്ക് എത്തുന്നില്ല.പകരം ഇവ ധനകാര്യ സ്‌ഥാപനങ്ങൾ വഴി എത്തും എന്നാണു സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത് .mall illustration 2

.കഴിഞ്ഞ മെയ് മാസം 23 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടീഡ് എമർജൻസി ക്രെഡിറ്റ് ലൈൻ വഴി ചെറുകിട കച്ചവടക്കാർക്ക് മൂന്നു ലക്ഷം കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.ഇരുപത്തിയഞ്ച് കോടി വരെ തിരിച്ചടവ് അവശേഷിക്കുന്ന ലോണിനോ നൂറ് കോടി വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരുടെ ഉത്തേജനത്തിനോ വേണ്ടി നൂറു ശതമാനം കേന്ദ്ര സർക്കാർ ഗ്യാരണ്ടയോട് കൂടിയുള്ള ഉത്തേജന പാക്കേജിൽ സർക്കാർ വ്യക്തമായി പറഞ്ഞിട്ടുള്ളത് ഒരു സുപ്രധാന വസ്തുത നൂറു ശതമാനം ഗ്യാരണ്ടി എന്ന് വച്ചാൽ തിരിച്ചടവ് മുടങ്ങി ഏതെങ്കിലും കച്ചവടക്കാർ ബാങ്കിന് നഷ്ടം വരുത്തിയാൽ കേന്ദ്ര സർക്കാർ ആ നഷ്ടം നൂറു ശതമാനം ഗ്യാരണ്ടിയോടെ ആ തുക ബാങ്കിന് നൽകുമെന്നാണ് സാമാന്യ ബുദ്ധിയുള്ള ഈയുള്ളവൻ മനസിലാക്കിയത്.എന്റെ ധാരണ തെറ്റാണെങ്കിൽ അറിവുള്ള വായനക്കാർ തിരുത്തുക.പക്ഷെ കേരളത്തിലെ മുഖ്യധാരാ ബാങ്കുകൾ ഇപ്പോഴും ഈ ആനുകൂല്യം ബിസിനസുകാർക്ക് നൽകി തുടങ്ങിയിട്ടില്ല.തല്പര കക്ഷികൾക്ക് വായ്‌പ ഉദാരമായി നൽകുവാനായി  ഇതിനായി അപേക്ഷിക്കുന്ന വ്യാപാരികൾക്ക് പരമാവധി തടസങ്ങൾ പറഞ്ഞു ഈ സർക്കാർ സഹായം മുടക്കുന്ന സ്‌ഥിതിയാണുള്ളത്.ധനകാര്യ സ്‌ഥാപനങ്ങൾ  ഇതിലെന്തെങ്കിലും കള്ളക്കളികൾ നടത്തുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം.വ്യക്തിപരമായ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ കാര്യം ഉന്നയിക്കുന്നത്.കേരളത്തിലെ ഒരു മുഖ്യധാര ബാങ്ക് പരിചയമുള്ള ഒരു വ്യാപാര സ്‌ഥാപനത്തോട് പറഞ്ഞതായി അറിഞ്ഞത് ലോൺ   പാസാക്കി തരും പക്ഷെ ആ തുക മുഴുവൻ ഇപ്പോൾ നിലവിലുള്ള  ലോണിലോ അല്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് ലിമിറ്റിലോ അടയ്ക്കുകയും  ലോൺ / ഓവർ ഡ്രാഫ്ട്  കഴിച്ചുള്ള തുക നിലവിൽ മൊറട്ടോറിയം തന്നിരിക്കുന്ന ആറു മാസത്തെ കാലയളവിലെ പലിശയാണ് മുൻകൂറായി പിടിക്കുവാൻ സമ്മതപത്രം തരണമെന്നാണ്.

എന്ന് വച്ചാൽ സർക്കാർ ബിസിനസുകൾക്ക് ജീവവായു നൽകാൻ നിശ്ചയിച്ച പണം ബാങ്കുകൾ അവരുടെ നിലവിലുള്ള കടബാധ്യതകൾ ക്ലിയർ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നു.ഇതിനൊരു മറുവശം കൂടിയുണ്ട്.ഈ കാര്യങ്ങൾ സാധാരണ കച്ചവടക്കാരനോട് പറഞ്ഞു അവനെ വെന്റിലേറ്ററിൽ ആക്കുകയും ഓക്സിജൻ ആവശ്യമില്ലാത്ത മറ്റ് പല ബിസിനസുകാരിൽ ബാങ്കിന് താൽപ്പര്യമുള്ളവർക്ക് വാരിക്കോരി നൽകുകയും ചെയ്യുന്നു.മേൽപ്പറഞ്ഞ പരാതികളുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം തൃശൂർ കളക്ടർ വിളിച്ചു ചേർത്ത ഒരു ഓൺലൈൻ അവലോകനയോഗത്തിൽ ബാങ്കുകളുടെ ലീഡ് മാനേജർക്ക്  പ്രോസസ് (process) എളുപ്പമാക്കണമെന്നു  നിർദ്ദേശം നൽകുകയുണ്ടായി.mall illustrtatiion

അസോസിയേഷനുകളുടെയൊന്നും പിൻബലമില്ലാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മാളുകളിൽ സാധാരണയിലുമധികം വാടകയും കോമൺ  ഏരിയ മെയിന്റനൻസ് ചാർജ്ജും ഒക്കെ നൽകി കച്ചവടം ചെയ്യുന്ന ഒരു പറ്റം  ചെറുകിടക്കാരുണ്ട് -മാൾ റീട്ടെയിലേഴ്‌സ്  ! കോവിഡ്  എന്ന മഹാമാരി പരിക്കേൽപ്പിച്ച  പ്രധാനപ്പെട്ട രണ്ടു  മേഖലകളാണ് മാളുകളും സിനിമാശാലകളും..മാളുകൾക്ക് പുറത്ത് കച്ചവടം ചെയ്യുന്ന എല്ലാ റീട്ടെയിലേഴ്‌സിനും വാടകയിളവ് തുടങ്ങി നിരവധി  ആനുകൂല്യങ്ങളും ബിൽഡിംഗ് ഓണേഴ്സിന്റെ ഭാഗത്ത് നിന്നും ലഭിക്കുകയും മോശമല്ലാത്തതരത്തിൽ ബിസിനസ് ചെയ്തു വരികയും ചെയ്യുമ്പോൾ മാളിനുള്ളിൽ വളരെ കണിശമായി കോവിഡ്  പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ചു തുറന്ന് പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് ബിസിനസ് തീരെയില്ല എന്ന് മാത്രമല്ല മിക്കവാറും എല്ലാ മാളുകളും പൂർണ്ണമായും നൂറു ശതമാനം വാടകയും കോമൺ ഏരിയ  മെയിന്റനൻസ് ചാർജ്ജും ഈടാക്കുകയുമാണ്.കൂടാതെ മാളുകൾക്കുള്ളിലാണ് കൊറോണ വൈറസ് കൂടുതൽ പകരാൻ സാധ്യത എന്ന ധാരണയിൽ ജനങ്ങൾ ഏറെക്കുറെ മാളുകൾ ഉപേക്ഷിച്ച മട്ടാണ് .മിക്കവാറുമെല്ലാ മാൾ ബിസിനസുകളും ഇ -കോമേഴ്‌സിലേക്കും ഓൺലൈൻ വ്യാപാരത്തിലേക്കും മാറിക്കഴിഞ്ഞു.ഈ സാഹചര്യം കേരളത്തിലെമ്പാടുമുള്ള മാളുകളിൽ ജോലി ചെയ്യുന്ന  ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിരിക്കുകയാണ്.യഥാസമയത്ത് സർക്കാരുകളുടെ ഇടപെടൽ നടന്നില്ലെങ്കിൽ വലിയൊരു പൊട്ടിത്തെറിയിലേക്കായിരിക്കും ഈ വിഭാഗം  റീട്ടയിലേഴ്‌സും ജീവനക്കാരും എത്തിച്ചേരുക.

കൊറോണ കാലഘട്ടം കഴിഞ്ഞു മാളുകളിൽ ബിസിനസ്  നന്നായിവരുന്നത് വരെ വാടകയിളവുകളും വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള സാവകാശം തുടങ്ങി ഒട്ടനവധി ആവശ്യങ്ങളാണ് അസംഘടിത മേഖലയായ മാൾ റീട്ടെയിലേഴ്‌സ് ആവശ്യപ്പെടുന്നത്.നിലവിലുള്ള തൊണ്ണൂറു ശതമാനം കച്ചവടക്കാർക്കും ഏതെങ്കിലുമൊരു ബാങ്കിൽ ലോണുള്ളതും അതിൽ ആറു  മാസത്തെ മൊറട്ടോറിയം ലഭിച്ചിട്ടുള്ളതുമാണ്.ആഗസ്ത് മുപ്പതിന് മൊറട്ടോറിയം അവസാനിക്കുന്നതോടെ സെപതംബർ ഒന്ന് മുതൽ ബാങ്കുകൾ കഴിഞ്ഞ ആറു മാസത്തെ പലിശയും മുതലും അടക്കം കൂട്ടിച്ചേർത്തു പുതിയ ഇ എം ഐ (EMI )കൾ പ്രഖ്യാപിക്കും.ഇപ്പോൾതന്നെ കച്ചവടമില്ലാതെ നടുവൊടിഞ്ഞിരിക്കുന്ന കച്ചവടക്കാർ പ്രത്യേകിച്ചും മാൾ റീട്ടെയിലേഴ്‌സ് ഈ പുതുക്കിയ  ഇ എം ഐ (EMI )എങ്ങിനെ തിരിച്ചടയ്ക്കാനാണ് ?ഈ വിഷയങ്ങൾ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വളരെ ഗൗരവത്തോടെ കാണുകയും അതിനുള്ള പരിഹാരം താമസംവിനാ  ഉണ്ടാക്കുകയും വേണമെന്ന അഭ്യർഥന മുന്നോട്ട് വയ്ക്കുന്നു.

ഷൈൻ കെടാകുളം 

(ലേഖകൻ ഫാത്തിമ റീട്ടെയിലിൻറെ ഇന്ത്യ തലവനാണ് )

INDIANEWS24 BUSINES  DESK 

mall illustration 4

 

Leave a Reply