jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് വ്യാപനത്തില്‍ നേരിയ ശമനം,കേരളത്തില്‍ രോഗമുക്തി നിരക്ക് മുന്നില്‍

തിരുവനന്തപുരംkകോവിഡ് വ്യാപനത്തില്‍ കേരളത്തില്‍ നേരിയ ശമനമുള്ള ദിനമാണിന്നു.ഇന്ന് 745 പേർ രോഗമുക്തി നേടിയപ്പോള്‍ 702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വിദേശത്തുനിന്നത്തിയ 75 പേർക്കും മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കുമാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗികളായത് 483  പേരാണ്. ഉറവിടമറിയാത്ത 35 കേസുകളുണ്ട്.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53 എന്നിങ്ങനെയാണ്.

അതെ സമയം തിരുവനന്തപുരം രോഗബാധ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ലോക്ക് ഡൌണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ പറയുന്ന പ്രകാരമാണ്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

INDIANEWS24 HEALTH DESK

Leave a Reply