jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് വാക്സിന്‍ കാനഡയ്ക്ക് കിട്ടാന്‍ വൈകും

ഓട്ടവ: കോവിഡ് വാക്സിന്‍ ലഭിക്കാന്‍ കാനഡ മറ്റ് രാജ്യങ്ങളെക്കാള്‍ സമയം കാത്തിരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വാക്സിന്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ശേഷിയില്ലാത്തതാണ് കാരണം.

അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വിതരണം തുടങ്ങിയാലും കാനഡയില്‍ വാക്സിന്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് ട്രൂഡോ പറഞ്ഞു. ജനുവരി ആദ്യം വാക്സിന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കാനഡ.

ഡിസംബറില്‍ വാക്സിന്‍ ലഭ്യമാക്കുമെന്നാണ് അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ പ്രഖ്യപിചിട്ടുളത്. വാക്സിന്‍ ജനുവരിയില്‍ എത്തുമെന്ന് സ്പെയിനും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply