jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് വാക്സിന്‍ ആദ്യം ലഭിക്കുക ആര്‍ക്ക്

ഓട്ടവ: 2021 തുടക്കത്തില്‍ കോവിഡ് രോഗത്തിനെതിരായ വാക്സിന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാല്‍, ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ളവരില്‍ ആര്‍ക്കാകും വാക്സിന്‍ ആദ്യം ലഭ്യമാകുക. ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിരിക്കുകയാണ് കാനഡയിലെ ദേശീയ പ്രതിരോധചികിത്സാ ഉപദേശകസമിതി [എന്‍എസിഐ].

പ്രായമായവര്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് വാക്സിന്‍ ആദ്യം നല്‍കണമെന്നാണ് എന്‍എസിഐയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകര്‍, വൃദ്ധമന്ദിരങ്ങളിലെ ജീവനക്കാര്‍, മറ്റ് ഫ്രണ്ട് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവരാണ്‌ പിന്നിട്ട് പരിഗണയിലുള്ളത്. പോലീസ്, അഗ്നിശമനസേന, ഗ്രോസറി സ്റ്റോറുകളിലെ ജീവനക്കാര്‍ എന്നിവരും എന്‍എസിഐയുടെ മുന്‍ഗണനാപട്ടികയില്‍ ഉണ്ട്.

കോവിഡിനെതിരെ 95 ശതമാനം വിജയകരമായ വാക്സിനുകള്‍ തങ്ങള്‍ വികസിപ്പിച്ചതായി അമേരിക്കന്‍ കമ്പനികളായ മോഡേണ, ഫിസര്‍ ആന്‍ഡ്‌ ബയോന്‍ടെക് എന്നിവര്‍ അവകാശപ്പെട്ടിട്ടുണ്ട്. അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും കമ്പനികള്‍ അറിയിച്ചു.

അമേരിക്ക വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയാലും കാനഡയില്‍ അവ ഉപയോഗിക്കാന്‍ ഹെല്‍ത്ത് കാനഡയുടെ അംഗീകാരംകൂടി നേടേണ്ടതുണ്ട്. ഹെല്‍ത്ത് കാനഡയുടെ അംഗീകാരം ലഭിച്ചാല്‍ 20 ദശലക്ഷം ഡോസ് വാക്സിനുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

Leave a Reply