jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: വരുന്ന രണ്ടാഴ്ച അതീവ ജാഗ്രത പുലർത്തണമെണമെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

തിരുവനന്തപുരം:ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചതും ഓണാവധി കഴിഞ്ഞതുമായ സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കിടെ കോവിഡ്‌ രോഗ വ്യാപനം വർദ്ധിയ്ക്കാനിടയുള്ളതിനാൽ   ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.അൺലോക്ക് നാലാംഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാൽ, മാസ്ക്‌ ധരിക്കൽ, പരസ്പരം രണ്ട് മീറ്റർ അകലം പാലിക്കൽ, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക തുടങ്ങിയവ ഇനിയും തുടരണമെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഓണക്കാലത്ത് കടകളിലും മറ്റ്‌ പൊതുഇടങ്ങളിലും പതിവിൽ കവിഞ്ഞ തിരക്കുണ്ടായി. പലയിടങ്ങളിലും കുടുംബ ഒത്തുചേരലുകളുണ്ടായി. ഓണാവധി കഴിഞ്ഞതോടെ ജോലി ആവശ്യങ്ങൾക്കായി എല്ലാവരും പുറത്തിറങ്ങും. ഈയൊരു സാഹചര്യത്തിൽ ലാണ് മന്ത്രിയുടെ ജാഗ്രത മുന്നറിയിപ്പ്. സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിൽ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
INDIANEWS 24 HEALTH  DESK 

Leave a Reply