ടൊറന്റോ: ഒണ്ടാരിയോയില് കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രം ടൊറന്റോ ആണെന്നത് നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ടൊറന്റോയില്‍ ഏതൊക്കെ മേഖലയിലാണ് രോഗവ്യാപനം കൂടുതലെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമായിരിക്കയാണ്. ഇതുപ്രകാരം സ്കാര്‍ബറോ, ഇറ്റോബിക്കോ മേഖലകളിലാണ് കോവിഡ് രോഗികള്‍ കൂടുതല്‍.
സ്കാര്‍ബറോയിലെ റൂജ്റിവര് മേഖലയിലാണ് ടൊറന്റോയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്, 400 പേര്. ഇറ്റോബിക്കോയിലെ മൌണ്ട് ഒലിവ് – ജയിംസ്ടൌണ്‍ മേഖലയില്‍ 385 രോഗികള്‍ ഇതുവരെയുണ്ട്.
സ്കാര്‍ബറോയിലെ മിലിക്കാന് മേഖലയില്‍ 365, ഇറ്റോബിക്കോയിലെ വെസ്റ്റ് ഹംപര്‍ മേഖലയില്‍ 357 എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ള മറ്റ് സ്ഥലങ്ങള്‍. 7 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ലാംബ്ടണ്‍-ബേബി പോയിന്റ് ആണ് രോഗവ്യാപനം ഏറ്റവും കുറവുള്ള ഇടം.