jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് രോഗബാധയിൽ രണ്ടാമതും മൂവായിരം കടന്നു കേരളം

തിരുവനന്തപുരം:കേരളം കോവിഡ്  രോഗബാധയിൽ ഒരിക്കൽ കൂടി മൂവായിരം കടന്നു.ഇന്ന് 3026 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രണ്ടാം തവണയാണ് പ്രതിദിന കണക്കിൽ രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 372 ആയി..ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 163 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.1862 പേർക്ക് രോഗമുക്തി.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 562 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 358 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 318 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 246 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 226 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 217 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 209 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 166 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 160 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 158 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 129 പേർക്കും,ഇടുക്കി ജില്ലയിൽ നിന്നുള്ള 85 പേർക്കും,വയനാട് ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

INDIANEWS24 HEALTH DESK 

Leave a Reply